LiveTV

Live

Kerala

കാട്ടുതീക്കെതിരെ ജാഗ്രതയില്‍ സന്നിധാനവും പരിസരവും

വേനല്‍ കടുത്തതും പകല്‍ സമയത്തെ ഉയര്‍ന്ന ചൂടും സന്നിധാനത്തും പരിസരത്തും ആശങ്ക ഉയര്‍ത്തുകയാണ്.

കാട്ടുതീക്കെതിരെ ജാഗ്രതയില്‍ സന്നിധാനവും പരിസരവും

വേനല്‍ കടുത്തതിനാല്‍ ശബരിമല സന്നിധാനത്തും പരിസരത്തും കാട്ടുതീ പ്രതിരോധത്തിനായി വനം വകുപ്പ് മുന്നൊരുക്കങ്ങള്‍ തുടങ്ങി. വരണ്ടുണങ്ങിയ കാട്ടില്‍ മനുഷ്യ സാന്നിധ്യമാണ് ആശങ്ക സൃഷ്ടിക്കുന്നത്. വനൃ മൃഗങ്ങള്‍ അടിക്കാടുകളിലേക്ക് എത്തുന്നതും ഭീഷണിയാകുന്നുണ്ട്.

വേനല്‍ കടുത്തതും പകല്‍ സമയത്തെ ഉയര്‍ന്ന ചൂടും സന്നിധാനത്തും പരിസരത്തും ആശങ്ക ഉയര്‍ത്തുകയാണ്. പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള മൂന്നര കിലോമീറ്ററോളം ദൂരം കൊടും വനത്തിനുള്ളിലൂടെയാണ് തീര്‍ത്ഥടകര്‍ കാല്‍നടയായി എത്തുന്നത്. വരണ്ടുണങ്ങിയ കാട്ടില്‍ ചെറിയ ഒരു തീപ്പൊരി പോലും വലിയ അപകടത്തിന് വഴി തുറക്കാം. ഇത് മുന്നില്‍ കണ്ട് ശബരിമല നടതുറക്കുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ വനം വകുപ്പ് തയ്യാറെടുപ്പുകള്‍ തുടങ്ങി.

കാനനപാതയിലെ കരിയിലകള്‍ വാരി നീക്കം ചെയ്യുന്നതിന് വളണ്ടിയര്‍മാര്‍ രംഗത്തുണ്ട്. തീര്‍ത്ഥാടകര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശവും അധികൃതര്‍ നല്‍കുന്നുണ്ട്. തീര്‍ത്ഥാടകര്‍ കടന്നുപോകുന്ന പാതയില്‍ കുടിവെള്ള ലഭ്യത ഉള്ളതിനാല്‍ വന്യമൃഗങ്ങള്‍ ധാരാളമായി ഇങ്ങോട്ടേയ്ക്ക് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം രാത്രി സമയത്ത് മരക്കൂട്ടത്തും ചെളിക്കുഴിയിലും കാട്ടാന എത്തിയിരുന്നു. തീര്‍ത്ഥാടകര്‍ ഒറ്റയ്ക്ക് നടന്നു നീങ്ങരുതെന്നും വനത്തിനുള്ളിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കരുതെന്നും വനംവകുപ്പ് മുന്നറിയിപ്പ് നല്‍കുന്നു.