LiveTV

Live

Kerala

കൃപേഷിന്റേയും ശരത്‍ ലാലിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും

ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനവും കൈമാറും. 

 കൃപേഷിന്റേയും ശരത്‍ ലാലിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും

ഇന്നലെ കേരളത്തിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 9ന് തൃപ്രയാറില്‍ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസിന്റെ ഫിഷര്‍മെന്‍ പാര്‍ലമെന്റാണ് ആദ്യ പരിപാടി. തുടര്‍ന്ന് കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിന്റെ ബന്ധുക്കളുമായി കണ്ണൂര്‍ വിമാനത്താവളത്തില്‍ വെച്ച് കൂടിക്കാഴ്ച നടത്തും. ഉച്ചയോടെ കാസർകോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിന്റേയും ശരത്‍ ലാലിന്റെയും വീടുകള്‍ രാഹുല്‍ സന്ദര്‍ശിക്കും. ഇരുവരുടെയും കുടുംബങ്ങള്‍ക്കായി കോൺഗ്രസ് സമാഹരിച്ച സഹായധനവും കൈമാറും.

കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസിന്റെ ജനാമഹാറാലിക്ക് ശേഷം രാത്രി രാഹുല്‍ ഗാന്ധി ഡല്‍ഹിക്ക് തിരിക്കും. ഇന്നലെ രാത്രി തൃശൂര്‍ രാമനിലയത്തില്‍ എത്തിയ രാഹുല്‍ ഗാന്ധിയെ കാണാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പുറമെ തൃശൂര്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത്,തിരുവമ്പാടി ,പാറമേക്കാവ് ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവരും എത്തിയിരുന്നു.