LiveTV

Live

Kerala

അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാകാലത്തും അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ട; മോദി രാജ്യത്തെ കേള്‍ക്കുന്നില്ല: രാഹുല്‍ 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമനിര്‍മാണസഭകളില്‍ വനിതകള്‍‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളാണ് രാജ്യത്തിന്റെ നട്ടെല്ല്. സ്ത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാനാവില്ലെന്ന് രാഹുല്‍

 അക്രമ രാഷ്ട്രീയത്തിലൂടെ എല്ലാകാലത്തും അധികാരത്തില്‍ തുടരാമെന്ന് സി.പി.എം കരുതേണ്ട; മോദി രാജ്യത്തെ കേള്‍ക്കുന്നില്ല: രാഹുല്‍ 

സി.പി.എമ്മിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും കടന്നാക്രമിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അക്രമ രാഷ്ട്രീയത്തിലൂടെ സി.പി.എമ്മിന് എല്ലാ കാലത്തും അധികാരത്തില്‍ തുടരാനാവില്ല. മോദി രാജ്യത്തെ കേള്‍ക്കുന്നില്ല. ആയിരങ്ങള്‍ ഒഴുകിയെത്തിയ കോഴിക്കോട്ടെ ജനമഹാറാലിയോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആണ് പ്രസംഗത്തില്‍ അധിക സമയവും രാഹുല്‍ ഗാന്ധി കടന്നാക്രമിച്ചത്. എന്നാല്‍ കാസര്‍കോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ചൂണ്ടിക്കാട്ടി സി.പി.എമ്മിനെ രാഹുല്‍ വിമര്‍ശിച്ച് തുടങ്ങിയതോടെ ജനക്കൂട്ടവും ഇരമ്പിയാര്‍ത്തു. ഭീരുക്കളാണ് അക്രമത്തില്‍ അഭയം കണ്ടെത്തുന്നത്. ബി.ജെ.പിയും സി.പി.എമ്മും അക്രമത്തിലൂടെ മുന്നോട്ട് പോവുകയാണെന്നും രാഹുല്‍ വിമര്‍ശിച്ചു.

മോദി ഭരണ കാലത്തെ തെറ്റുകള്‍ ഓരോന്നും എണ്ണിപ്പറഞ്ഞാണ് രാഹുല്‍ കേന്ദ്രസര്‍ക്കാരിനെതിരെ ആഞ്ഞടിച്ചത്. തൊഴിലില്ലായ്മയും റഫാലും നോട്ട്നിരോധനവും സി.ബി.ഐയും ആര്‍.ബി.ഐയും ജി.എസ്.ടിയും പുല്‍വാമയുമല്ലാം അതില്‍ ഉള്‍പ്പെട്ടു. സമ്പന്നര്‍ക്ക് വേണ്ടി മാത്രമുള്ള ഭരണമാണ് രാജ്യത്തെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ജനങ്ങള്‍ക്ക് പറയാനുള്ളത് എന്താണെന്ന് കേള്‍ക്കാതെ മോദിക്ക് പറയാനുള്ളത് ജനങ്ങള്‍ക്ക് മേല്‍ കെട്ടിയേല്‍പ്പിക്കുകയാണ്. നിരവധി തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളും 55 മിനിറ്റ് നീണ്ട പ്രസംഗത്തില്‍ ഉണ്ടായിരുന്നു.

Also read: രാഹുല്‍ പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട്ടിലെത്തി 

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നിയമ നിര്‍മാണസഭകളില്‍ വനിതകള്‍‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തും. സ്ത്രീകളാണ് ഈ രാജ്യത്തിന്റെ നട്ടെല്ല്. സ്ത്രീകളെ ഒഴിവാക്കി മുന്നോട്ട് പോകാന്‍ സാധിക്കില്ലെന്നും രാഹുല്‍ പറഞ്ഞു.

കോഴിക്കോട് ജനമഹാറാലിയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണരൂപം #RahulGandhi #IndianNationalCongress

Posted by MediaoneTV on Thursday, March 14, 2019