LiveTV

Live

Kerala

ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

കോഴിക്കോട് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിയില്ലെന്ന് കുഞ്ഞാലിക്കുട്ടി

പി.ജെ ജോസഫിന് സീറ്റ് നല്‍കുന്ന കാര്യം അറിഞ്ഞിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. കോഴിക്കോട് ചേര്‍ന്ന ലീഗ് നേതാക്കളുടെ യോഗത്തിന് ശേഷമാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം. പി.ജെ ജോസഫിന് ഇടുക്കി സീറ്റ് നല്‍കി കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന സൂചനകള്‍ക്കിടെയാണ് ലീഗ് നിലപാട് വ്യക്തമാക്കിയത്.

നേരത്തെ ലീഗ് മൂന്നാം സീറ്റെന്ന ആവശ്യം ഉന്നയിച്ചപ്പോള്‍ കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചത് ഇപ്പോഴത്തെ സാഹചര്യത്തില്‍ കൂടുതല്‍ സീറ്റ് വിട്ടുനല്‍കാന്‍ സാധ്യമല്ല എന്നാണ്. കേന്ദ്രത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും വലിയ ഒറ്റകക്ഷി ആവേണ്ടതുണ്ട് എന്ന കാരണമാണ് പറഞ്ഞത്. ഈ സാഹചര്യത്തില്‍ ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കിയാല്‍ ലീഗില്‍ വലിയ അതൃപ്തിയുണ്ടാകും.

പി.ജെ ജോസഫിന് സീറ്റ് നല്‍കുകയാണങ്കില്‍ വടകര സീറ്റ് കൂടി വാങ്ങിയെടുക്കണമെന്ന് യൂത്ത് ലീഗ് നേതാക്കള്‍ നേരത്തെ പാര്‍ട്ടി അധ്യക്ഷന്‍ ഹൈദരലി തങ്ങളോട് ആവശ്യപ്പെട്ടിരുന്നു. പി.ജെ ജോസഫ് - കോണ്‍ഗ്രസ് ചര്‍ച്ചകളുടെ ഗതിയനുസരിച്ച് മൂന്നാം സീറ്റാവശ്യം യു.ഡി.എഫില്‍ വീണ്ടും ഉയര്‍ത്താനാണ് നേതൃതലത്തിലുണ്ടായിരിക്കുന്ന ധാരണ.

Also read: മൂന്നാം സീറ്റിന്റെ കാര്യത്തില്‍ ലീഗില്‍ വീണ്ടും ചര്‍ച്ച