LiveTV

Live

Kerala

‘പാര്‍ട്ടി ഓഫീസ് പൂട്ടി പോകുന്നവര്‍ ലെെറ്റും ഫാനും ഓഫാക്കുക’: ട്രോളുമായി മന്ത്രി മണി

ടോം വടക്കന്റെ കൂടുമാറ്റത്തെ ട്രോളിയ മന്ത്രിയെ ബംഗാളിലെ കാര്യം ഓർമ്മിപ്പിച്ചവരും കൂട്ടത്തിലുണ്ട്

‘പാര്‍ട്ടി ഓഫീസ് പൂട്ടി പോകുന്നവര്‍ ലെെറ്റും ഫാനും ഓഫാക്കുക’: ട്രോളുമായി മന്ത്രി മണി

കോൺഗ്രസ് വക്താവ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നതിനെ ട്രോളി മന്ത്രി എം.എം മണി. പാർട്ടി വിട്ട് ഓഫീസ് പൂട്ടി പോകുന്നവർ ഫാനും ലെെറ്റും ഓഫ് ചെയ്യണമെന്നാണ് സംസ്ഥാന വെെദ്യുത മന്ത്രി പറഞ്ഞിരിക്കുന്നത്. പുൽവാമ ഭീകരാക്രമണത്തിൽ പ്രതിപക്ഷത്തിന്റെ പ്രതികരണം ദുർഭാഗ്യകരമായിപ്പോയെന്നും പറഞ്ഞാണ് ടോം വടക്കൻ ബി.ജെ.പിയിൽ ചേർന്നത്.

അവസാനം പോകുന്നവരോടുള്ള അഭ്യർഥനയെന്നും പറഞ്ഞാണ് എം.എം മണി പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. നിങ്ങളുടെ നട്ടെല്ലിന് വിലയില്ലെങ്കിലും വെെദ്യുതി അമൂല്യമാണ്, അത് പാഴാക്കരുതെന്നാണ് പൊതുജനതാൽപ്പര്യാർഥം മന്ത്രി പറഞ്ഞത്. പോസ്റ്റിന് അനുകൂലമായും എതിർത്തും നിരവധി പേരാണ് കമന്റുമായി എത്തിയത്.

ടോം വടക്കന്റെ കൂടുമാറ്റത്തെ ട്രോളിയ മന്ത്രിയെ ബംഗാളിലെ കാര്യം ഓർമ്മിപ്പിച്ചവരും കൂട്ടത്തിലുണ്ട്. സി.പി.എമ്മിൽ നിന്നും ബി.ജെ.പിയിലേക്ക് പോയവർ അന്ന് ബംഗാളിലെ പാർട്ടി ഓഫീസിൽ ഇപ്രകാരമായിരുന്നോ ചെയ്തതെന്ന മറുചോദ്യവും പോസ്റ്റിന് കീഴിൽ കമന്റായി വന്നു.