LiveTV

Live

Kerala

പി.ജെ ജോസഫിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളെന്ന് മാണി വിഭാഗം

പി.ജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി കോട്ടയം സീറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് മാണി വിഭാഗം

പി.ജെ ജോസഫിന് പിന്നില്‍ ചില കോണ്‍ഗ്രസ് നേതാക്കളെന്ന് മാണി വിഭാഗം

കോട്ടയം സീറ്റ് പിടിച്ചെടുക്കാന്‍ പി.ജെ ജോസഫിനെ ചില കോണ്‍ഗ്രസ് നേതാക്കള്‍ ഉപയോഗിക്കുകയാണെന്ന് മാണി വിഭാഗം. നിലവിലെ തര്‍ക്കങ്ങള്‍ ഈ നീക്കത്തിന്റെ ഭാഗമാണ്. എന്നാല്‍ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഇല്ലെന്നും പ്രചാരണവുമായി മുന്നോട്ട് പോകുമെന്നും മാണി വിഭാഗം വ്യക്തമാക്കി. ഒരു ഘട്ടത്തിലും കോണ്‍ഗ്രസ് സീറ്റ് ആവശ്യപ്പെട്ടിട്ടില്ലെന്ന് കോട്ടയം ഡി.സി.സി വിശദീകരിച്ചു.

കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് നേതാക്കളാണെന്ന വാദമാണ് മാണി വിഭാഗം ഉയര്‍ത്തുന്നത്. പി.ജെ ജോസഫിനെ മുന്നില്‍ നിര്‍ത്തി കോട്ടയം സീറ്റ് തട്ടിയെടുക്കാനുള്ള നീക്കമാണ് നടത്തുന്നത്. ആയതിനാല്‍ സീറ്റ് വെച്ച് മാറാനോ സ്ഥാനാര്‍ഥിയെ പിന്‍വലിക്കാനോ ഇല്ലെന്നാണ് മാണി വിഭാഗം പറയുന്നത്.

എന്നാല്‍ കോണ്‍ഗ്രസ് ഒരു ഘട്ടത്തിലും കോട്ടയം സീറ്റ് തട്ടിയെടുക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും. കോണ്‍ഗ്രസ് കാട്ടുന്ന ആത്മസമ്യമനം ബലഹീനതയായി കാണരുതെന്നും ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പ് പറഞ്ഞു. അതേസമയം കോട്ടയത്തെ സ്ഥാനാര്‍ഥിയെ മാറ്റേണ്ട സാഹചര്യം ഇല്ലെന്ന് ജോസഫ് വിഭാഗം പ്രതികരിച്ചു. പി.ജെ ജോസഫിനെ കൂടി പരിഗണിച്ചുകൊണ്ടുള്ള പ്രശ്നപരിഹാരമാണ് ഉണ്ടാകേണ്ടതെന്ന് മോന്‍സ് ജോസഫ് പറഞ്ഞു.