LiveTV

Live

Kerala

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പ്രതികൾ തല്ലി ഒടിച്ചു.

കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം

ആലപ്പുഴ ചെങ്ങന്നൂരിൽ കഞ്ചാവ് കേസിലെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിന് നേരെ ആക്രമണം. സംഘത്തിലുണ്ടായിരുന്ന പൊലീസുകാരന്റെ കൈ പ്രതികൾ തല്ലി ഒടിച്ചു. കേസിൽ രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ചെങ്ങന്നൂർ മംഗലത്താണ് പൊലീസിനു നേരെ ആക്രമണമുണ്ടായത്. കഞ്ചാവ് വിൽപനയും വധശ്രമവുമുൾപ്പടെ നിരവധി കേസുകളിൽ പ്രതിയായ സംഗീത് സംഘം ചേർന്ന് മദ്യപിക്കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് സി.ഐ. ജി. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ പത്തംഗ സംഘം എത്തിയത്. പൊലീസ് വളഞ്ഞതിനെത്തുടർന്ന് സംഗീത് കമ്പിവടി വീശി പൊലീസിനെ ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ സിവിൽ പൊലീസ് ഉദ്യോഗസ്ഥനായ സുന്ദർലാലിന്റെ വലത് കൈ ഒടിഞ്ഞു.

സംഭവത്തിൽ കിടങ്ങന്നൂർ സ്വദേശി അമൽ, ചെറിയനാട് സ്വദേശി അനൂപ് എന്നിവരെ പൊലീസ് സംഭവസ്ഥലത്തുനിന്ന് പിടികൂടി. രക്ഷപ്പെട്ട സംഗീതിന് വേണ്ടി തെരച്ചിൽ ഊർജ്ജിതമാക്കി. അക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ സിവിൽ പൊലീസ് ഓഫീസർ സുന്ദർലാൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.