LiveTV

Live

Kerala

മൽസരിക്കാനുറച്ച് കെ.സുധാകരൻ; കണ്ണൂരില്‍ ആവേശകരമായ സ്വീകരണം

സ്ഥാനാർഥിത്വം ഹൈകമാൻഡ് തത്വത്തിൽ അംഗീകരിച്ചെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ

മൽസരിക്കാനുറച്ച്  കെ.സുധാകരൻ; കണ്ണൂരില്‍ ആവേശകരമായ സ്വീകരണം

കണ്ണൂരിൽ മൽസരിക്കാനുറച്ച് കെ.പി.സി.സി. വർക്കിങ് പ്രസിഡന്‍റ് കെ.സുധാകരൻ. ഡൽഹിയിൽ നിന്ന് കണ്ണൂരിലെത്തിയ സുധാകരന് ആവേശകരമായ സ്വീകരണമാണ് യു.ഡി.എഫ് പ്രവർത്തകർ നല്‍കിയത്. മണ്ഡലം തിരിച്ചുപിടിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.

സ്ഥാനാർഥി നിർണയ ചർച്ചകൾ പൂർത്തിയാക്കി കണ്ണൂരിലെത്തിയ സുധാകരനെ സ്വീകരിക്കാൻ നൂറു കണക്കിന് പ്രവർത്തകരാണ് റെയിൽവെ സ്റ്റേഷനിലെത്തിയത്. പ്രചാരണ ബോർഡുകളും കയ്യിലേന്തിയായിരുന്നു സ്വീകരണം. സ്ഥാനാർഥിത്വം ഹൈകമാൻഡ് തത്വത്തിൽ അംഗീകരിച്ചെന്നും ഇത്തവണ മണ്ഡലം തിരിച്ചുപിടിക്കുമെന്നും കെ.സുധാകരൻ പറഞ്ഞു.

ഇത്തവണ മൽസരിക്കാൻ വ്യക്തിപരമായി താൽപര്യമില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ ഹൈകമാൻഡിന്റെ നിർദ്ദേശപ്രകാരം തീരുമാനം മാറ്റുകയായിരുന്നു. സുധാകരൻ തന്നെ സ്ഥാനാർഥിയാകുമെന്ന് ഉറപ്പിച്ചതോടെ കണ്ണൂരിൽ മത്സരചിത്രം തെളിഞ്ഞു. ഔദ്യോഗിക പ്രഖ്യാപനം വരുന്നതിനു മുൻപെ മണ്ഡലത്തിൽ പ്രചാരണം ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് സുധാകരൻ.