LiveTV

Live

Kerala

ഇടവകാംഗത്തെ അവഹേളിച്ച് ലേഖനം; വികാരിക്കെതിരെ പ്രതിഷേധം

വൈദികന്റെ ഭാഗത്ത് നിന്നുണ്ടായ അവഹേളനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുഞ്ഞുമോന്റെ തീരുമാനം.

ഇടവകാംഗത്തെ  അവഹേളിച്ച് ലേഖനം; വികാരിക്കെതിരെ പ്രതിഷേധം

ഇടവകാംഗത്തെ വെള്ളപാണ്ടനെന്നും മദ്യപാനിയെന്നും അവഹേളിച്ച് ലേഖനമെഴുതിയ വികാരിക്കെതിരെ പ്രതിഷേധം. വരാപ്പുഴ അതിരൂപത വൈദികൻ ഫാ. ബാബു വാവക്കാടാണ് ‘ജീവദീപ്‌തി’ എന്ന മാസികയിൽ ദലിത് ക്രൈസ്തവനായ വിശ്വാസിയെ അപമാനിച്ചത്.

എറണാകുളം തേവര സ്വദേശിയായ കുഞ്ഞുമോനെയാണ് വികാരി ആക്ഷേപിച്ചിരിക്കുന്നത്. ജന്മനാ ഉള്ള വെള്ളപാണ്ടിനേയും വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്ന മദ്യപാനത്തിന്റെയും പേരിൽ അധിക്ഷേപിച്ചാണ് ലേഖനം. ഈ ലേഖനം വന്നതോടെ തനിക്കും കുടുബത്തിനും മാനഹാനിയുണ്ടായതായി കുഞ്ഞുമോൻ പറയുന്നു. വൈദികന്റെ ഭാഗത്ത് നിന്നുണ്ടായ അവഹേളനത്തിനെതിരെ നിയമ നടപടി സ്വീകരിക്കാനാണ് കുഞ്ഞുമോന്റെ തീരുമാനം.