LiveTV

Live

Kerala

ശബരിമല: മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് പിടിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ആരാധനാലയങ്ങള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഉപയോഗിക്കുന്നത് തെരഞ്ഞെടുപ്പ് ചട്ടത്തിന്റെ ലംഘനമാണ് .

ശബരിമല: മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് പിടിക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ശബരിമല വിഷയത്തില്‍ മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് പിടിക്കുന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. ശബരിമലയുടേയും അയ്യപ്പന്‍റേയും പേര് പറഞ്ഞ് വോട്ട് പിടിച്ചാല്‍ നടപടിയുണ്ടാകുമെന്നും കമ്മീഷന്‍ വ്യക്തമാക്കി. സ്ത്രീപ്രവേശന വിഷയം ഉയര്‍ത്തിയാല്‍ അത് തടയാന്‍ കഴിയില്ലെന്നും ടിക്കാറാം മീണ അറിയിച്ചു.

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചരണായുധമാക്കരുതെന്ന മുന്‍ നിലപാടില്‍ ഉറച്ച് നിന്നെങ്കിലും കുറച്ച് ഇളവുകള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. രാവിലെ സര്‍വ്വകക്ഷി യോഗം ആരംഭിച്ചപ്പോള്‍ തന്നെ ബി.ജെ.പിയും കോണ്‍ഗ്രസും കമ്മീഷന്‍ നിലപാടിനെ എതിര്‍ത്തു. ശബരിമലയുടെ പേര് ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്തി വോട്ട് പിടിക്കുന്നത് ചട്ടലംഘനമാമെന്ന നിലപാട് ആവര്‍ത്തിച്ച കമ്മീഷന്‍, എന്നാല്‍ സ്ത്രീപ്രവേശന വിഷയം ഉപയോഗിക്കുന്നത് തടയാനാകില്ലെന്നും പറഞ്ഞു.

ശബരിമലയിലെ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ ഉപയോഗിക്കുന്നത് ചട്ടലംഘനമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.