LiveTV

Live

Kerala

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

മാർച്ച് 28ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും.

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും

എസ്.എസ്.എൽ.സി പരീക്ഷ ഇന്ന് ആരംഭിക്കും. സംസ്ഥാനത്തെ 2,923 കേന്ദ്രങ്ങളിലും, ലക്ഷദ്വീപിലും ഗൾഫ് മേഖലയിലും ഒമ്പത് വീതം കേന്ദ്രങ്ങളിലുമായി 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതുന്നത്. കനത്ത ചൂട് കണക്കാക്കി പരീക്ഷാ മുറികളിൽ കുടിവെള്ളം ലഭ്യമാക്കും.

2,29,527 ആൺകുട്ടികളും 2 ,12,615 പെൺകുട്ടികളും പരീക്ഷയെഴുതും. ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പരീക്ഷയെഴുതുന്നത് മലപ്പുറത്താണ്. 27,436 പേർ. കനത്ത ചൂട് കണക്കിലെടുത്ത് പരീക്ഷാ മുറികളിൽ കുടിവെള്ളം സജ്ജമാക്കിയിട്ടുണ്ട്. മാർച്ച് 28ന് പരീക്ഷ അവസാനിക്കും. സംസ്ഥാനത്തെ 54 ക്യാമ്പുകളിലായി ഏപ്രിൽ 5 മുതൽ മേയ് 2 വരെ രണ്ട് ഘട്ടങ്ങളിലായി മൂല്യനിർണയം നടക്കും.