LiveTV

Live

Kerala

തെര‌ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുൽ കേരളത്തിലെത്തി

രാഹുലിനെ കാണാൻ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എത്തി.

തെര‌ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി രാഹുൽ കേരളത്തിലെത്തി

തെര‌ഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുൽ ഗാന്ധി കേരളത്തിലെത്തി. കൊച്ചിയില്‍ നിന്ന് റോഡ് മാര്‍ഗം തൃശൂര്‍ രാമനിലയത്തിലെത്തിയ രാഹുലിനെ ഡി.സി.സി പ്രസിഡന്റ് ടി.എന്‍ പ്രതാപന്റെ നേതൃത്വത്തില്‍ സ്വീകരിച്ചു. രമേശ് ചെന്നിത്തല, ഉമ്മന്‍ചാണ്ടി എന്നിവരടക്കമുള്ള നേതാക്കള്‍ രാഹുലിന് ഒപ്പമുണ്ടായിരുന്നു. രാഹുലിനെ കാണാൻ തൃശൂർ അതിരൂപത ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് എത്തി. സ്വകാര്യ സന്ദര്‍ശനമായിരുന്നെന്ന് ആന്‍ഡ്രൂസ് താഴത്ത് പറഞ്ഞു.

രാഹുല്‍ നാളെ രാവിലെ 10 മണിക്ക് തൃപയാറില്‍ ഫിഷര്‍മെന്‍ പാര്‍ലമെന്റില്‍ പങ്കെടുക്കും. അവിടെ നിന്നും കണ്ണൂരിലേക്ക് പോകുന്ന അദ്ദേഹം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിന്റെ കുടുംബാംഗങ്ങളെ കാണും. തുടര്‍ന്ന് കാസര്‍കോട് പെരിയയില്‍ കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കും. വൈകീട്ട് നാലിന് കോഴിക്കോട് നടക്കുന്ന കോണ്‍ഗ്രസ് ജനമഹാറാലിയും രാഹുല്‍ ഗാന്ധി ഉത്ഘാടനം ചെയ്യും.