LiveTV

Live

Kerala

കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തമില്ലെന്ന് പി.ജെ ജോസഫ്

യു.ഡി.എഫില്‍ തുടരാനുള്ള സാഹചര്യം നേതൃത്വം ഇടപെട്ട് ഉണ്ടാക്കണമെന്നും ജോസഫ് ആവശ്യപ്പെട്ടു. യു.ഡി.എഫ് നേതാക്കള്‍ തീരുമാനം അറിയിക്കുമെന്ന് ഉമ്മന്‍ചാണ്ടിയുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം ജോസഫ് പറഞ്ഞു.

കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തമില്ലെന്ന് പി.ജെ ജോസഫ്

കോട്ടയം സീറ്റില്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥി തോറ്റാല്‍ ഉത്തരവാദിത്തം ഉണ്ടാകില്ലെന്ന് പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളെ അറിയിച്ചു. സീറ്റ് തര്‍ക്കത്തില്‍ ഇടഞ്ഞ ജോസഫുമായി രമേശ് ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും ഉമ്മന്‍ ചാണ്ടിയും കന്റോണ്‍മെന്റ് ഹൌസില്‍ ചര്‍ച്ച നടത്തുകയാണ്. രാവിലെ ഉമ്മന്‍ചാണ്ടിയേയും രമേശ് ചെന്നിത്തലയേയും പ്രത്യേകം കണ്ട പി.ജെ ജോസഫ് ,പാര്‍ട്ടിയിലുണ്ടായ സീറ്റ് ധാരണ കെ.എം മാണി അട്ടിമറിച്ചെന്ന് അറിയിച്ചു. മാണി വിഭാഗവുമായി സഹകരിക്കാനാവില്ലെന്നും യു.ഡി.എഫുമായി സഹകരിക്കാന്‍ തയ്യാറാണെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുടെ ധാരണകളെ കൂടി അട്ടിമറിച്ചാണ് ജോസഫിന് സീറ്റ് നിഷേധിക്കും വിധം കേരള കോണ്‍ഗ്രസില്‍ അട്ടിമറി നടന്നത്. കേരള കോണ്‍ഗ്രസിന്റെ ആഭ്യന്തരകാര്യമെന്ന നിലയില്‍ ആദ്യ ഘട്ടത്തില്‍ പ്രതികരിച്ച കോണ്‍ഗ്രസ് നേതാക്കള്‍ നേരിട്ട് വിഷയത്തില്‍ ഇടപെടാന്‍ തീരുമാനിക്കുകയായിരുന്നു.

Also read: പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും

Also read: ‘യുദ്ധത്തില്‍ പി.ജെ ജോസഫിന് വെട്ടേറ്റു’ 

Also read: ‘സീറ്റ് നിഷേധിച്ചത് അനീതി’; അതൃപ്തി വ്യക്തമാക്കി പി.ജെ ജോസഫ്