LiveTV

Live

Kerala

പെരുന്തേനരുവി ഡാം സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു; വന്‍ സുരക്ഷാവീഴ്ച 

20 മിനിറ്റോളം വെള്ളം ശക്തിയായി പുറത്തേക്കൊഴുകി. ഇന്നലെയാണ് സംഭവം

പെരുന്തേനരുവി ഡാം സാമൂഹ്യവിരുദ്ധര്‍ തുറന്നുവിട്ടു; വന്‍ സുരക്ഷാവീഴ്ച 

പത്തനംതിട്ട പെരുന്തേനരുവി ഡാമിന്റെ ഷട്ടർ കഴിഞ്ഞ ദിവസം രാത്രിയില്‍ സാമൂഹ്യ വിരുദ്ധര്‍ തുറന്നുവിട്ടു. ചൊവ്വാഴ്ച രാത്രി പത്തരയോടാണ് സംഭവം. ജില്ലാ കലക്ടര്‍ ഡാം സുരക്ഷാ എഞ്ചിനീയറോടും തഹസില്‍ദാറോടും റിപ്പോര്‍ട്ട് തേടി.

വൈദ്യുതി നിലയം സ്ഥിതി ചെയ്യുന്ന കുടമുരട്ടികരയിലെ സമീപവാസിയായ റോയിയാണ് ഡാമിൽ നിന്ന് വെള്ളം ഒഴുകുന്നത് കണ്ടത്. വറ്റികിടന്നിരുന്ന നദിയിലൂടെ വെള്ളം ഒഴുകുന്നത് കണ്ടതിനെ തുടര്‍ന്ന് റോയി കെ.എസ്.ഇ.ബി ജീവനക്കാരനെ വിവരം അറിയിക്കുകയും അരമണിക്കൂറിന് ശേഷം തടയണയുടെ ഷട്ടർ അടയ്ക്കുകയുമായിരുന്നു. തടയണ വരുന്നതിന് മുമ്പ് കടത്തിന് വേണ്ടി ഉപയോഗിച്ചിരുന്ന വള്ളവും കത്തിച്ച നിലയിലായിരുന്നു.

പ്രളയത്തില്‍ ഒഴുകിയെത്തിയ ചെളിയടിഞ്ഞ് ഡാമിന്റെ ആഴം കുറഞ്ഞിരുന്നു. തുടര്‍ന്ന് വൈദ്യുതോത്പാദനത്തിനും കുറവ് വരുത്തി. വിവരമറിഞ്ഞ് വെച്ചൂച്ചിറ പൊലീസ് സ്ഥലത്തെത്തി കെ.എസ്.ഇ.ബിയുടെ പരാതിയിൽ കേസെടുത്തു.