LiveTV

Live

Kerala

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന നിലപാടില്‍ മാണി വിഭാഗം

പാര്‍ട്ടിയിലെ എല്ലാ ഘടകങ്ങളിലും വിശദമായ ചര്‍ച്ച നടത്തിയ ശേഷമാണ് സ്ഥാനാര്‍ഥിയെ തീരുമാനിച്ചത്.

സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന നിലപാടില്‍ മാണി വിഭാഗം

പി.ജെ ജോസഫ് കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച തുടരുമ്പോഴും സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച തീരുമാനം പുനഃപരിശോധിക്കില്ലെന്ന നിലപാടിലാണ് മാണി വിഭാഗം. പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താണ് സ്ഥാ നാര്‍ഥിയെ തീരുമാനിച്ചതെന്നും തോമസ് ചാഴികാടനെ പിന്‍വലിക്കില്ലെന്നും ജോസ് കെ. മാണി പറഞ്ഞു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകളെപ്പറ്റി അറിയില്ലെന്ന് എന്‍.ജയരാജ് എം.എല്‍.എയും പറഞ്ഞു.

സീറ്റിന് വേണ്ടിയുള്ള നീക്കങ്ങള്‍ പി.ജെ ജോസഫ് സജീവമാക്കിയതോടെയാണ് തീരുമാനത്തില്‍ ഉറച്ച് നില്‍ക്കാന്‍ മാണി വിഭാഗം തീരുമാനിച്ചത്. ജനാധിപത്യ രീതിയില്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥിയെ നിശ്ചയിച്ചതെന്നും ആയതിനാല്‍ സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കില്ലെന്നും ജോസ് കെ.മാണി പറഞ്ഞു. എല്ലാവരും ചേര്‍ന്നാണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന് കെ.എം മണിയെ ചുമതലയേല്‍പ്പിച്ചത്.

പി.ജെ ജോസഫ് നിലപാട് കടുപ്പിച്ചെങ്കിലും പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകാന്‍ കെ.എം മാണി തോമസ് ചാഴികാടന് നിര്‍ദ്ദേശം നല്കി. ഇതേ തുടര്‍ന്ന് ചാഴികാടന്‍ സജീവമായി തെരഞ്ഞെടുപ്പ് രംഗത്ത് ഇറങ്ങുകയും ചെയ്തിട്ടുണ്ട്.