LiveTV

Live

Kerala

ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നതിന്റെ സൂചനയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്‍മാറ്റമെന്ന് കോടിയേരി

പി.ജെ ജോസഫ് കേരള കോൺഗ്രസിൽ നിന്നും പുറത്തുവന്നു മത്സരിക്കാൻ തയ്യാറാകണമെന്നും കോടിയേരി

 ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നതിന്റെ സൂചനയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ പിന്‍മാറ്റമെന്ന് കോടിയേരി

ഇടതുമുന്നണി ഉജ്ജ്വല വിജയം നേടുമെന്നതിന്റെ സൂചനയാണ് മുതിർന്ന കോൺഗ്രസ് നേതാക്കളുടെ മത്സരത്തിൽ നിന്നുള്ള പിന്മാറ്റമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വടകരയിൽ പൊതു സ്ഥാനാർത്ഥി വരും എന്ന പേരിൽ കോലീബി സഖ്യത്തിനാണ് യു.ഡി.എഫിന്റെ നീക്കം. പി.ജെ ജോസഫ് കേരള കോൺഗ്രസിൽ നിന്നും പുറത്തുവന്നു മത്സരിക്കാൻ തയ്യാറാകണമെന്നും കോടിയേരി വടകരയിൽ ആവശ്യപ്പെട്ടു. ഇടതുമുന്നണിയുടെ വടകര ലോക്സഭാ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. ഇടതുമുന്നണി വൻ നേട്ടമുണ്ടാക്കിയ 2004 ഇത്തവണയും ആവർത്തിക്കും.

രാഷ്ട്രീയ അക്രമങ്ങൾ ഇല്ലാതാക്കാൻ എല്ലാ പാർട്ടികളും സഹകരിക്കണം. ഇടതുമുന്നണി അതിന് മുൻകൈ എടുത്തിരിക്കുകയാണെന്നും കോടിയേരി വ്യക്തമാക്കി. നുണ പ്രചരണങ്ങൾ വടകരയിൽ വില പോകില്ലെന്നും ജനങ്ങളുടെ കോടതിയിൽ അനുകൂല വിധിയുണ്ടാകുമെന്നും സ്ഥാനാർഥി പി. ജയരാജൻ പറഞ്ഞു. സീറ്റ് കിട്ടാത്തതിൽ നേരത്തെ അതൃപ്തി പ്രകടിപ്പിച്ച എല്‍.ജെ.ഡി കോഴിക്കോട് ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രനെ തെരഞ്ഞെടുപ്പു കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുത്തു.