LiveTV

Live

Kerala

ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന

കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്യും

ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന

ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കാന്‍ യു.ഡി.എഫില്‍ ആലോചന. കോണ്‍ഗ്രസ് നേതാക്കള്‍ ഇക്കാര്യം യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്യും. നാളെ ലീഗ് നേതാക്കളുമായി ആശയവിനിമയം നടക്കും. കേരളത്തിലുള്ള രാഹുല്‍ ഗാന്ധിക്ക് മുന്നിലും വിഷയം അവതരിപ്പിക്കും.

കോട്ടയം സീറ്റിന്റെ പേരില്‍‌ പി.ജെ ജോസഫും കൂടെയുള്ളവരും കേരള കോണ്‍ഗ്രസ് വിടുമെന്ന ഘട്ടത്തിലാണ് സമവായ ചര്‍ച്ചയുമായി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയത്. ജോസഫ് ഗ്രൂപ്പ് പുനരുജ്ജീവിപ്പിക്കേണ്ടി വന്നാല്‍ പിന്തുണ നല്‍കണമെന്ന് പി.ജെ ജോസഫ് ഇന്ന് കോണ്‍ഗ്രസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു. അങ്ങനെ വന്നാല്‍ ഉണ്ടാകുന്ന കൂറുമാറ്റകുരുക്ക് ഒഴിവാക്കാന്‍ കോണ്‍ഗ്രസ് കെ.എം മാണിയില്‍ സമ്മര്‍ദം ചെലുത്തണം. കോട്ടയം സീറ്റില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ച് ഇടുക്കി സീറ്റ് അനുവദിക്കണമെന്നും ജോസഫ് ആവശ്യപ്പെടുകയുണ്ടായി. പിന്നാലെയാണ് ഇടുക്കി സീറ്റ് പി.ജെ ജോസഫിന് നല്‍കി പ്രശ്നം പരിഹരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നത്.