LiveTV

Live

Kerala

പിറവം പള്ളിയിൽ സർക്കാരിന് മധ്യസ്ഥ ശ്രമങ്ങൾ തുടരാമെന്ന് ഹൈക്കോടതി 

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളി, എറണാകുളം വരിക്കോലിപള്ളി എന്നിവിടങ്ങളില്‍ തത്ക്കാലം പൊലീസ് സംരക്ഷണത്തിന് ഉത്തരവിടുന്നില്ല.

പിറവം പള്ളിയിൽ സർക്കാരിന് മധ്യസ്ഥ ശ്രമങ്ങൾ തുടരാമെന്ന് ഹൈക്കോടതി 

കായംകുളം കട്ടച്ചിറ സെന്റ് മേരീസ് പള്ളിയിലും എറണാകുളം വരിക്കോലി പള്ളിയിലും പ്രാർത്ഥന നടത്താൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഓർത്തഡോക്‌സ് വിഭാഗം നൽകിയ ഹരജികൾ ഹൈക്കോടതി തീർപ്പാക്കി. തൽക്കലം പൊലീസ് സംരക്ഷണത്തിന് ഉത്തരവിടുന്നില്ലെന്ന് കോടതി വ്യക്തമാക്കി. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടെങ്കില്‍ മാത്രം പോലീസ് സുരക്ഷ നല്‍കണം. പിറവം പള്ളി തർക്കത്തിൽ സർക്കാർ നടത്തുന്ന മധ്യസ്ഥ ശ്രമത്തിൽ കോടതി ഇടപെടുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

സുപ്രിം കോടതി ഉത്തരവ് പ്രകാരം പ്രാര്‍ഥന നടത്താനെത്തിയ വിശ്വാസികളെ യാക്കബായ വിഭാഗം തടയുന്നത് ചൂണ്ടിക്കാട്ടിയാണ് ഓർഡോക്സ് വിഭാഗം ഹൈക്കോടതിയെ സമീപിച്ചത്. വികാരിയെ അടക്കം തടഞ്ഞുവെച്ച് പ്രാര്‍ഥനക്ക് തടസ്സമുണ്ടാക്കി. ഇത് പരിഹരിക്കാന്‍ പള്ളിയിൽ പ്രവേശിക്കാനും പ്രാർത്ഥന നടത്താനും പൊലീസ് സംരക്ഷണം വേണമെന്നായിരുന്നു ഹരജി. എന്നാല്‍ ക്രമസമാധാന പ്രശ്നം ഉണ്ടാകുന്ന സാഹചര്യത്തിലല്ലാതെ സ്ഥിരം പൊലീസ് സംരക്ഷണം ഏര്‍പ്പെടുത്താനാകില്ലെന്ന് കോടതി വ്യക്തമാക്കി. പരാതി പരിശോധിച്ച് പൊലീസിന് സുരക്ഷയൊരുക്കാം. പള്ളികളിൽ ഇരുവിഭാഗത്തിനും ശവസംസ്‌കാരം നടത്താമെങ്കിലും ഇടവക അംഗത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു പള്ളിക്കകത് മരണാനന്തര ചടങ്ങുകൾ നടത്താനാകില്ല.

പള്ളി വികാരി ഓർത്തഡോക്സ് വിഭാഗത്തിൽ നിന്നാണെങ്കിൽ യാക്കോബായ വിശ്വസിക്ക് പള്ളിക്ക് പുറത്ത് ചടങ്ങുകൾ നടത്തിയതിനു ശേഷം മൃതദേഹം ഇടവകയിലെ പള്ളിയിൽ തന്നെ സംസ്കരിക്കാമെന്നും കോടതി വ്യക്തമാക്കി. ഇക്കാര്യങ്ങൾ സുപ്രിം കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനിടെ പിറവം പള്ളി തർക്കം രമ്യമായി പരിഹരിക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്നാവശ്യപ്പെട്ട് വിശ്വസി നൽകിയ ഹരജി ഹൈക്കോടതി തള്ളി. മുഖ്യമന്ത്രിയുടെ നേതൃത്വം സമവായ ശ്രമം നടക്കുന്നതിനിടെ ഇക്കാര്യത്തില്‍ വീണ്ടും ഉത്തരവിടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.