LiveTV

Live

Kerala

ശബരിമല ഹര്‍ത്താലിനിടെ അക്രമം: നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍

കെ.പി ശശികല, കെ.എസ് രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍ ..

ശബരിമല ഹര്‍ത്താലിനിടെ അക്രമം: നേതാക്കള്‍ക്കെതിരെ കേസെടുക്കാന്‍ നടപടി തുടങ്ങിയെന്ന് സര്‍ക്കാര്‍

ശബരിമല വിഷയത്തിലെ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 13 നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ടി.പി സെന്‍കുമാര്‍, കെ.പി ശശികല, കെ.എസ് രാധാകൃഷ്ണന്‍, പി.എസ് ശ്രീധരന്‍പിള്ള, കെ. സുരേന്ദ്രന്‍, എം.ടി രമേശ്, എ.എന്‍ രാധാകൃഷ്ണന്‍, പി.കെ കൃഷ്ണദാസ്, ഒ രാജഗോപാല്‍, വി മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ക്കെതിരെയാണ് നടപടി.

ജനുവരി 3ന് നടത്തിയ മിന്നല്‍ ഹര്‍ത്താലുമായി ബന്ധപ്പെട്ടാണ് കേസ്. മിന്നല്‍ ഹര്‍ത്താല്‍ നടത്തുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് നേരത്തെ തന്നെ കോടതി ആവശ്യപ്പെട്ടിരുന്നു. മിന്നല്‍ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്നവര്‍ക്കെതിരെ കേസെടുക്കണം, ഹര്‍ത്താലിലെ നഷ്ടം നേതാക്കളില്‍ നിന്ന് ഈടാക്കണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി മുന്നോട്ടുവെച്ചത്. ജനുവരി 3ലെ ഹര്‍ത്താലുമായി ബന്ധപ്പെട്ട് 1073 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തത്. എല്ലാ കേസുകളിലും നേതാക്കളെ പ്രതി ചേര്‍ക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.