LiveTV

Live

Kerala

എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെന്ന് മാണി; വിജയപ്രതീക്ഷയുണ്ടെന്ന് ചാഴികാടന്‍

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയായിഎത്തുന്നത്. 

എല്ലാവര്‍ക്കും സ്വീകാര്യനായ സ്ഥാനാര്‍ത്ഥിയെന്ന് മാണി; വിജയപ്രതീക്ഷയുണ്ടെന്ന് ചാഴികാടന്‍

ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റിലേക്ക് അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്‍ സ്ഥാനാര്‍ത്ഥിയായി എത്തുന്നത്. സീറ്റിന് വേണ്ടി ശക്തമായി നിലകൊണ്ട പി.ജെ ജോസഫിനെയും മാണി ഗ്രൂപ്പിലെ പല പ്രമുഖരേയും വെട്ടിയാണ് ചാഴികാടന്റെ സ്ഥാനാര്‍ത്ഥിയായത്. എല്ലാവര്‍ക്കും സ്വീകാര്യനായ തോമസ് ചാഴികാടനെ കൊണ്ടുവരുന്നതിലൂടെ എതിര്‍പ്പുകളുടെ മുനയൊടിക്കാമെന്ന കണക്ക് കൂട്ടലും കേരള കോണ്‍ഗ്രസിനുണ്ട്.

1990ല്‍ അപ്രതീക്ഷിതമായിട്ടാണ് തോമസ് ചാഴികാടന്‍ എന്ന ബാങ്ക് ഉദ്യോഗസ്ഥന്‍ കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥിയായി ഏറ്റുമാനൂര്‍ മണ്ഡലത്തില്‍ മത്സരിക്കാനെത്തിയത്. സഹോദരന്‍ ബാബു ചാഴികാടന്‍ എം.എല്‍.എ മരിച്ചതിനെ തുടര്‍ന്നായിരുന്നു കേരള കോണ്‍ഗ്രസ് തോമസ് ചാഴികാടനെ ആ ദൌത്യം ഏല്‍പ്പിച്ചത്. തുടര്‍ന്ന് പല തെരഞ്ഞെടുപ്പുകളിലും കേരള കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം നേടിയ ചാഴികാടന്‍ നാല് തവണ ഏറ്റുമാനൂരില്‍ നിന്നും നിയമസഭയില്‍ എത്തി . സീറ്റ് തര്‍ക്കത്തെ തുടര്‍ന്ന് പാര്‍ട്ടി സമ്മര്‍ദ്ദത്തിലായതോടെ തോമസ് ചാഴികാടനിലേക്ക് സ്ഥാനാര്‍ത്ഥിത്വം എത്തിയതും അപ്രതീക്ഷിതമായിട്ടായിരുന്നു.

മാണി ഗ്രൂപ്പുകാരനാണെങ്കിലും സൌമ്യ സ്വഭാവമുള്ളയാളായതിനാല്‍ ജോസഫ് വിഭാഗത്തിന്റെയും കോണ്‍ഗ്രസിന്റെയും എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കുമെന്നാണ് വിലയിരുത്തല്‍. മണ്ഡലത്തില്‍ നിര്‍ണായക സ്വാധീനമുള്ള ക്നാനായ സഭക്കാണെന്നതും തോമസ് ചാഴികാടന് അനുകൂല ഘടകമാകുന്നുണ്ട്.

Also read: കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി