LiveTV

Live

Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം

ശബരിമല ചര്‍ച്ച ചെയ്യാനാവില്ലെന്ന കമ്മീഷന്‍ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോള്‍ വോട്ടിന് വേണ്ടി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കരുതെന്നായിരുന്നു മുല്ലപ്പള്ളി..

ശബരിമല വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതില്‍ കോണ്‍ഗ്രസില്‍  ഭിന്നാഭിപ്രായം

ശബരിമല വിഷയം തെരഞ്ഞെടുപ്പ് ചര്‍ച്ചയാക്കുന്നതില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം. ശബരിമല ചര്‍ച്ച ചെയ്യാനാവില്ലെന്ന കമ്മീഷന്‍ നിലപാടിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയപ്പോള്‍ വോട്ടിന് വേണ്ടി ശബരിമലയെ രാഷ്ട്രീയ ആയുധമാക്കരുതെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രതികരണം. കമ്മീഷന്‍ നിലപാടിനെ എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയും വിമര്‍ശിച്ചു.

കമ്മീഷന്‍ നിര്‍ദേശത്തോട് യോജിക്കാനാവില്ലെന്ന് ആര്‍.എസ്.പി നേതാവും കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ എന്‍.കെ പ്രേമചന്ദ്രനും പറഞ്ഞു. തെരഞ്ഞടുപ്പ് കമ്മീഷന് ശബരിമലയിൽ എന്ത് കാര്യമെന്നായിരുന്നു പി.സി ജോര്‍ജിന്‍റെ ചോദ്യം.