LiveTV

Live

Kerala

ഖാസിമിയെ പേപ്പാറ വനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

ഖാസിമിയെ തടഞ്ഞ് വച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ ചിത്രം പൊലീസ് കാണിച്ചെങ്കിലും പ്രതി തിരിച്ചറിഞ്ഞില്ല. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ ഖാസിമിയുമായി വരും ദിവസങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.

ഖാസിമിയെ  പേപ്പാറ വനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മതപ്രഭാഷകന്‍ ഷെഫീഖ് ഖാസ്മിയെ പോലിസ് കസ്റ്റഡിയിൽ വിട്ടു. തിരുവനന്തപുരം പോക്സോ കോടതിയുടേതാണ് നടപടി. ഖാസിമിയെ പേപ്പാറ വനത്തിലെത്തിച്ച് തെളിവെടുപ്പ് നടത്തി.

ഏഴു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണ സംഘം ആവശ്യപ്പെട്ടത്. എന്നാൽ വഞ്ചിയൂർ പോക്സോ കോടതി ഇത് അംഗീകരിച്ചില്ല. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണി വരെയാണ് കസ്റ്റഡി അനുവദിച്ചിരിക്കുന്നത്. ഷഫീക്ക് അൽ ഖാസിമിയെ അന്വേഷണ സംഘം വൈകീട്ടോടെ കൃത്യം നടന്ന പേപ്പാറ വന മേഖലയിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

ഇന്നോവ നിർത്തിയിരുന്ന സ്ഥലം പ്രതി പൊലിസിന് കാണിച്ച് കൊടുത്തു. എന്തിനാണ് ഇവിടേക്ക് വന്നതെന്ന ഡി.വൈ.എസ്.പിയുടെ ചോദ്യത്തിന് വാഹനം ഒളിപ്പിക്കാനായിരുന്നെന്നാണ് പ്രതി മറുപടി നൽകിയത്. ഖാസിമിയെ തടഞ്ഞ് വച്ച തൊഴിലുറപ്പ് തൊഴിലാളികളുടെ ചിത്രം പൊലീസ് കാണിച്ചെങ്കിലും പ്രതി തിരിച്ചറിഞ്ഞില്ല. ഒളിവിൽ കഴിഞ്ഞിരുന്ന സ്ഥലങ്ങളിൽ ഖാസിമിയുമായി വരും ദിവസങ്ങളിൽ പൊലീസ് തെളിവെടുപ്പ് നടത്തും.