LiveTV

Live

Kerala

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ; ചെന്നിത്തല, കുഞ്ഞാലിക്കുട്ടി 

നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നു. പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷ 

കേരള കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെ; ചെന്നിത്തല, കുഞ്ഞാലിക്കുട്ടി 

പി.ജെ ജോസഫിന്റെ സ്ഥാനാർത്ഥിത്വം കേരള കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമാണെന്നും കേരള കോണ്‍ഗ്രസിനുള്ളിലെ പ്രശ്നങ്ങള്‍ അവര്‍ തന്നെ പരിഹരിക്കട്ടെയെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുസ് ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

ഇപ്പോഴുണ്ടായ പ്രശ്നങ്ങള്‍ സ്വാഭാവികമാണ്. നിലവില്‍ ഒരു കക്ഷിയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടേണ്ട ആവശ്യമില്ല. ആവശ്യമെങ്കില്‍ ഇടപെടും. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം നേതാക്കളുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും പ്രശ്നങ്ങൾ അവർ തന്നെ പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും യു.ഡി.എഫ് ഇടപെടേണ്ട സാഹചര്യം നിലവില്‍ ഇല്ലെന്നും കുഞ്ഞാലിക്കുട്ടി മലപ്പുറത്ത് പറഞ്ഞു. ഇന്നലെയാണ് കേരള കോണ്‍ഗ്രസിന്റെ ഏക സീറ്റായ കോട്ടയത്ത് തോമസ് ചാഴികാടനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.