LiveTV

Live

Kerala

പട്ടാമ്പി നഗരസഭയില്‍ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

സ്വത്ത് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൌണ്‍സിലറായ കെ.സി ഗിരീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരനായ ഗിരീഷ് ഉള്‍പ്പെടെ 24 പേരെ...

പട്ടാമ്പി നഗരസഭയില്‍ 24 കൗണ്‍സിലര്‍മാരെ അയോഗ്യരാക്കി

28 കൌണ്‍സിലര്‍മാരുള്ള പട്ടാമ്പി നഗരസഭയിലെ 24 പേരെയും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യരാക്കി. തെരഞ്ഞെടുപ്പ് സമയത്ത് സ്വത്ത് വിവരങ്ങള്‍ സമര്‍പ്പിക്കാത്തതിനാലാണ് കമ്മീഷന്റെ നടപടി. 24 വാര്‍ഡുകളിലും ഉപതെരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

സ്വത്ത് വിവരങ്ങള്‍ നല്‍കാത്തതിനാല്‍ അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം കൌണ്‍സിലറായ കെ.സി ഗിരീഷാണ് തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി നല്‍കിയത്. പരാതിക്കാരനായ ഗിരീഷ് ഉള്‍പ്പെടെ 24 പേരെ അയോഗ്യരാക്കി. മുസ്‍ലിം ലീഗിന്റെ 10 ഉം കോണ്‍ഗ്രസിന്റെ 5ഉം സി.പി.എമ്മിന്റെ 6 ഉം ബിജെപിയുടെ 3ഉം കൌണ്‍സിലര്‍മാരും അയോഗ്യരാക്കിയവരില്‍ ഉള്‍പ്പെടുന്നു. ഭൂരിഭാഗം കൌണ്‍‍സിലര്‍മാരും അയോഗ്യരാക്കപ്പെട്ടതോടെ നഗരസഭാ ഭരണം തന്നെ പ്രതിസന്ധിയിലായി.

എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനാണ് അയോഗ്യരാക്കപ്പെട്ടവരുടെ തീരുമാനം. അങ്ങനെയെങ്കില്‍ ഉപതെരഞ്ഞെടുപ്പ് വൈകും. യു.ഡി.എഫ് ഭരിക്കുന്ന നഗരസഭയയില്‍ കോണ്‍ഗ്രസിനകത്തെ ഗ്രൂപ്പിസം ആണ് പാരാതിക്ക് പിന്നിലെന്നാണ് ആക്ഷേപം.