LiveTV

Live

Kerala

പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും

യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു.

പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും

പി.ജെ ജോസഫുമായി കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തും. നാളെ തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടക്കും. പി.ജെ ജോസഫിനെ അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് ചര്‍ച്ച. യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച നടത്തിയ ശേഷം അന്തിമ തീരുമാനമെടുക്കുമെന്ന് പി.ജെ ജോസഫ് അറിയിച്ചു. എല്ലാം ശുഭമായി പര്യവസാനിക്കുമെന്നാണ് പ്രതീക്ഷയെന്നും ജോസഫ് പറഞ്ഞു.

കോട്ടയം സീറ്റിനെ ചൊല്ലി കേരള കോണ്‍ഗ്രസില്‍ തര്‍ക്കം മുറുകിയിരുന്നു. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്നാണ് ജോസഫ് വിഭാഗത്തിന്റെ ആരോപണം. ജോസ് കെ മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്ന് ഹൈപവര്‍ കമ്മിറ്റി അംഗം ടി.യു കുരുവിള കുറ്റപ്പെടുത്തി. പ്രതിസന്ധി നീക്കാന്‍ യു.ഡി.എഫ് നേതാക്കള്‍ തിരക്കിട്ട നീക്കത്തിലാണ്. ഇടുക്കി ഡി.സി.സി നേതാക്കള്‍ പി.ജെ ജോസഫിനെ കണ്ടിരുന്നു.