LiveTV

Live

Kerala

പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി

ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്.

പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.രാജീവിന് വേണ്ടി വോട്ട് ചോദിച്ച് സംവിധായകന്‍ മേജര്‍ രവി എറണാകുളത്തെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയിലെത്തി. ബി.ജെ.പി അനുകൂല നിലപാടുകള്‍ സ്വീകരിച്ചിരുന്ന മേജര്‍ രവി ആദ്യമായാണ് ഇടത് വേദിയിലെത്തുന്നത്.

പി.രാജീവിനെ തെരഞ്ഞെടുത്താല്‍ നാടിന് എന്ത് ഗുണമുണ്ടാകും എന്നതാണ് താന്‍ എല്‍.ഡി.എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനുണ്ടായ കാരണമെന്ന് വ്യക്തമാക്കിയാണ് മേജര്‍ രവി സംസാരിച്ചു തുടങ്ങിയത്. താന്‍ വേദിയില്‍ എത്തിയതില്‍ പലരുടെയും നെറ്റിയില്‍ ചുളിവ് കാണുന്നുണ്ടെന്നും മേജര്‍ രവി തുറന്നടിച്ചു. പല രാജ്യസഭാ എം.പിമാരും പെന്‍ഷന്‍ കാശ് വാങ്ങാന്‍ മാത്രം പോകുന്നവരാണ്. എന്നാല്‍ രാജീവ് അങ്ങനെയല്ലെന്നും മേജര്‍ രവി പറ‍ഞ്ഞു. ജനങ്ങളെ സ്‌നേഹിക്കുന്ന ജനപ്രതിനിധികളെയാണ് തനിക്ക് ആവശ്യം. രാജ്യസഭാ എം.പി എന്നാല്‍ ആരാണെന്ന് രാജീവ് കാണിച്ച് തന്നു.

രാജീവിന് ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ഉറപ്പ് ഉള്ളതുകൊണ്ടാണ് അദ്ദേഹത്തിന് വേണ്ടി താന്‍ വോട്ട് ചോദിക്കുന്നതെന്നും മേജര്‍ രവി പറഞ്ഞു. മികച്ച ഭൂരിപക്ഷത്തില്‍ രാജീവ് വിജയിച്ച് വരട്ടെ എന്ന് ആശംസിച്ചാണ് മേജര്‍ രവി വേദി വിട്ടത്.