LiveTV

Live

Kerala

എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡില്‍ നിന്നും കളഞ്ഞുകിട്ടി

എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ നിന്നും കളഞ്ഞുകിട്ടി. എറണാകുളം തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപത്ത് നിന്ന് 39 ഉത്തരക്കടലാസുകളാണ് കിട്ടിയത്.

എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ റോഡില്‍ നിന്നും കളഞ്ഞുകിട്ടി

എം.ജി സര്‍വകലാശാല ഡിഗ്രി പരീക്ഷയുടെ ഉത്തരക്കടലാസുകൾ ദേശീയ പാതയിൽ നിന്നും ഓട്ടോറിക്ഷ തൊഴിലാളികൾക്ക് കളഞ്ഞുകിട്ടി. ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപം റോഡില്‍ ചിതറി വീണ നിലയിലായിരുന്നു ഉത്തരക്കടലാസുകള്‍. മൂല്യ നിര്‍ണയത്തിനായി കൊണ്ടുപോകും വഴി നഷ്ടപ്പെട്ടതാകുമെന്നാണ് സൂചന.

വൈകിട്ട് 3 മണിയോടെയാണ് ആലുവ തോട്ടയ്ക്കാട്ടുകര സിഗ്നലിനു സമീപം 39 ഓളം ഉത്തരക്കടലാസുകള്‍ ചിതറിവീണ നിലയില്‍ കണ്ടെത്തിയത്. എം.ജി സര്‍വകലാശാല ബി.എസ്.സി ബയോടെക്നോളജി ജെനറ്റിക് പരീക്ഷയുടെ മൂന്നാം സെമസ്റ്റർ ഉത്തരക്കടലാസുകളാണ് ഇവ. പ്രദേശത്ത് സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷ തൊഴിലാളിയാണ് ഇത് ശേഖരിച്ച് വാര്‍ഡ് കൌണ്‍സിലറെ വിവരം അറിയിച്ചത്.

ഉത്തരക്കടലാസുകള്‍ പൊലീസിന് കൈമാറി. മൂന്ന് മാസം മുമ്പ് നടന്ന പരീക്ഷകളുടെ ഉത്തരക്കടലാസുകളാണിവ. ഉത്തരക്കടലാസുകള്‍ കളഞ്ഞുകിട്ടിയതിനെക്കുറിച്ച് യൂണിവേഴ്സിറ്റി അധികൃതരെ വിവരം അറിയിച്ചിട്ടുണ്ട്. മൂല്യനിര്‍ണയത്തിനായി കൊണ്ടുപോകും വഴി നഷ്ടപ്പെട്ടതാകാമെന്നാണ് സൂചന.