LiveTV

Live

Kerala

ശബരിമല വിഷയം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം

ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന നിര്‍ദേശത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം രാജശേഖരന്‍.

ശബരിമല വിഷയം: മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെര‍ഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം

മിസോറം ഗവർണർ സ്ഥാനം രാജിവച്ച കുമ്മനം രാജശേഖരൻ സംസ്ഥാനത്ത് മടങ്ങിയെത്തി. വന്‍ വരവേൽപ്പാണ് പാർട്ടി പ്രവർത്തകർ കുമ്മനത്തിന് നല്‍കിയത്. ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണമാക്കരുതെന്ന് പറഞ്ഞ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കെതിരെ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് കുമ്മനം പറഞ്ഞു.

ആര്‍.എസ്.എസിന്റെ സമ്മര്‍ദ്ദങ്ങള്‍ക്കൊടുവിലാണ് കേരളത്തില്‍ കുമ്മനം രാജശേഖരനെ മത്സരിക്കാനെത്തിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് രാവിലെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ കുമ്മനത്തെ വാദ്യമേളങ്ങളുടെ അകമ്പടിയോടെ ബി.ജെ.പി നേതാക്കളും പ്രവര്‍ത്തകരും സ്വീകരിച്ചു.

കേരളത്തിലെ മണ്ണ് ബി.ജെ.പിക്ക് പാകപ്പെട്ടു കഴിഞ്ഞുവെന്നും അടുത്ത ലോക്സഭയിൽ കേരളത്തിൽ നിന്ന് എൻ.ഡി.എ പ്രതിനിധികൾ ഉണ്ടാകുമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു. ശബരിമല വിഷയത്തിലെ തെരഞ്ഞെടുപ്പ് ഓഫീസറുടെ പരാമര്‍ശത്തെ കുമ്മനം വിമര്‍ശിച്ചു.

വിമാനത്താവളത്തിൽ നിന്ന് ഇരുചക്ര വാഹനങ്ങളുടെ അകമ്പടിയോടെയായിരുന്നു യാത്ര. പാർട്ടി ആസ്ഥാനത്തെത്തിയ കുമ്മനത്തെ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍പിള്ളയുള്‍പ്പെടെയുള്ള നേതാക്കള്‍ സ്വീകരിച്ചു. കുമ്മനത്തിന്റെ വരവോടെ തിരുവനന്തപുരം ലോക്സഭാ മണ്ഡലം ശക്തമായ ത്രികോണ മത്സരത്തിലേക്കാണ് നീങ്ങുന്നത്.