LiveTV

Live

Kerala

നാണംകെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍ തുടരട്ടെ; ജോസഫ് വിഷയത്തില്‍ കോടിയേരി 

കെഎം മാണിയുമായി ഇടഞ്ഞ പി ജെ ജോസഫിന് മുന്നിൽ വാതിൽ കൊട്ടിയടക്കാതെ ഇടതുമുന്നണി 

നാണംകെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍ തുടരട്ടെ; ജോസഫ് വിഷയത്തില്‍ കോടിയേരി 

കെ.എം മാണിയുമായി ഇടഞ്ഞ പി.ജെ ജോസഫിന് മുന്നിൽ വാതിൽ കൊട്ടിയടക്കാതെ ഇടതുമുന്നണി. ജോസഫ് യു.ഡി.എഫ് വിട്ട് പുറത്ത് വന്നാൽ സഹകരിപ്പിക്കാൻ മുന്നണി തയാറായേക്കും. മുന്നണിയിൽ ഇപ്പോഴുള്ള കേരള കോൺഗ്രസ് വിഭാഗങ്ങളും ഇതിനെ എതിർക്കില്ല.

അതേസമയം ഇനിയും മാണിയോടൊപ്പം തുടരണമോയെന്ന് തീരുമാനിക്കേണ്ടത് ജോസഫ് ആണെന്നും കോടിയേരി പറഞ്ഞു. നാണംകെട്ട് ആ പാര്‍ട്ടിയില്‍ തുടരാനാണ് ഉദ്ദേശമെങ്കില്‍ തുടരട്ടെയെന്നും കോടിയേരി പറയുന്നു. മഴക്ക് മുന്നേ കുട പിടിക്കേണ്ട കാര്യമില്ല പാര്‍ട്ടി വിട്ട് വന്നാല്‍ എല്‍.ഡി.എഫില്‍ എടുക്കുന്നത് ആലോചിക്കാമെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു.