LiveTV

Live

Kerala

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പാര്‍ട്ടിയില്‍ ഏകാധിപത്യമെന്ന് ജോസഫ് വിഭാഗം  

തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്ന് ടി.യു കുരുവിള കുറ്റപ്പെടുത്തി.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തെ തുടര്‍ന്ന് കേരളാ കോണ്‍ഗ്രസില്‍ പൊട്ടിത്തെറി; പാര്‍ട്ടിയില്‍ ഏകാധിപത്യമെന്ന് ജോസഫ് വിഭാഗം  

കോട്ടയം സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരള കോണ്‍ഗ്രസില്‍ പൊട്ടിത്തെറി. തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥി യാക്കിയത് എല്‍.ഡി.എഫിനെ സഹായിക്കാനാണെന്ന് ടി.യു കുരുവിള കുറ്റപ്പെടുത്തി. ജോസ് കെ മാണി ഗ്രൂപ്പിലെ ഏകാധിപതിയാണെന്നും ടി.യു കുരുവിള പറഞ്ഞു. യു.ഡി.എഫ് നേതാക്കളുമായി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് മോന്‍സ് ജോസഫ് എം.എല്‍.എയും വ്യക്തമാക്കി.

ഇന്നലെയാണ് പി.ജെ ജോസഫിനെ തള്ളി തോമസ് ചാഴിക്കാടനെ കോട്ടയത്തെ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി ചെയര്‍മാന്‍ കെ.എം മാണി പ്രഖ്യാപിച്ചത്. അതേസമയം പി.ജെ ജോസഫിന് കോട്ടയം സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് കേരള കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി പി.എം ജോർജ് രാജിവെച്ചു.

തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്നും തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നുമായിരുന്നു പി.ജെ ജോസഫിന്‍റെ പ്രതികരണം.

അതേസമയം കോട്ടയം സീറ്റിലേക്കുള്ള സ്ഥാനാര്‍ത്ഥി നിര്‍ണയത്തെൊച്ചൊല്ലി കേരള കോണ്‍ഗ്രസ് എമ്മിലുണ്ടായ പ്രതിസന്ധിയില്‍ യു.ഡി.എഫ് ഇടപെടുമെന്ന് മുന്നണി കണ്‍വീനര്‍ ബെന്നി ബഹനാന്‍ മീഡിയവണിനോട് പറഞ്ഞു.