LiveTV

Live

Kerala

ബി.ജെ.പിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒന്നും പറയാന്‍ ഇല്ലാതായെന്ന് കാനം

ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങള്‍ അതേപടി തുടരുകയാണ് കോണ്‍ഗ്രസ്. 

ബി.ജെ.പിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒന്നും പറയാന്‍ ഇല്ലാതായെന്ന് കാനം

അതിര്‍ത്തിയിലെ സൈനിക നടപടിയും ശബരിമലയും പ്രചരണ വിഷയമാക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞതോടെ ബി.ജെ.പിക്ക് ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒന്നും പറയാന്‍ ഇല്ലാതായതായി സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബി.ജെ.പിയുടെ വര്‍ഗീയ നയങ്ങള്‍ അതേപടി തുടരുകയാണ് കോണ്‍ഗ്രസ്. ഇരു കൂട്ടര്‍ക്കും ബദലാവാന്‍ ഇടത് പക്ഷത്തിന്റെ ശക്തി വര്‍ധിപ്പിക്കാനായി എല്ലാവരും രംഗത്തിറങ്ങണമെന്ന് കാനം തൃശൂരില്‍ പറഞ്ഞു. ഇടത് മുന്നണിയുടെ തൃശൂര്‍ ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.