LiveTV

Live

Kerala

കെ.സി വേണുഗോപാല്‍ സുരക്ഷിത മണ്ഡലം തേടുന്നതായി സൂചന ?

പ്രസ്താവന വിവാദമായതോടെ കെ.സി മത്സരിക്കണമെന്ന ആഗ്രഹമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി തിരുത്തി.

കെ.സി വേണുഗോപാല്‍  സുരക്ഷിത മണ്ഡലം തേടുന്നതായി സൂചന ?

എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ സുരക്ഷിത മണ്ഡലം തേടുന്നുവെന്ന സൂചന നല്‍കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മത്സരിക്കാനില്ലെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞിട്ടില്ല. ആലപ്പുഴയില്‍ മത്സരിക്കില്ല എന്ന് പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

പ്രസ്താവന വിവാദമായതോടെ കെ.സി മത്സരിക്കണമെന്ന ആഗ്രഹമാണ് താന്‍ പ്രകടിപ്പിച്ചതെന്ന് മുല്ലപ്പള്ളി തിരുത്തി. സ്ഥാനാര്‍ഥി നിര്‍ണയുവമായി ബന്ധപ്പെട്ട് ഡല്‍ഹി ചര്‍ച്ച കഴിഞ്ഞ് തിരുവനന്തപുരത്തെത്തിയ മുല്ലപ്പള്ളി മാധ്യമങ്ങളോട് സംസാരിക്കവെയാണ് കെ.സിയുടെ സ്ഥാനാര്‍ഥിത്വത്തെക്കുറിച്ച് പ്രസ്താവന നടത്തിയത്.

വയനാട് സീറ്റില്‍ കെ.സിയെ പരിഗണിക്കുന്നതായ റിപ്പോര്‍ട്ടുകളുടെ കൂടി അടിസ്ഥാനത്തില്‍ കെ.സി സുരക്ഷിത മണ്ഡലം തേടുന്നുവെന്ന വ്യക്തമായ സൂചനയാണ് മുല്ലപ്പള്ളിയുടെ വാക്കുകളില്‍ നിന്ന് ലഭിച്ചത്. പ്രസ്താവന വിവാദമായതോടെ വിശദീകരണവുമായി മുല്ലപ്പള്ളി വീണ്ടും മാധ്യമങ്ങളെ കണ്ടു. മണ്ഡലമാറ്റ ചര്‍ച്ച വിവാദമയതില്‍ കെ.സി വേണുഗോപാലിന് അതൃപ്തിയുണ്ടെന്നാണ് സൂചന.