LiveTV

Live

Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച അറിയാം

രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണമെന്നാണ് സൂചന.

ലോക്സഭാ തെരഞ്ഞെടുപ്പ്: കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച അറിയാം

ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ വെള്ളിയാഴ്ച അറിയാമെന്ന് രമേശ് ചെന്നിത്തല. രാഹുല്‍ ഗാന്ധി ഡല്‍ഹിയില്‍ ഇല്ലാത്തതിനാലാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നത്. മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് സ്ഥാനാര്‍ഥി നിര്‍ണയം നീളാന്‍ കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം സ്ക്രീനിങ് കമ്മിറ്റി ചേര്‍ന്നെങ്കിലും അന്തിമ ധാരണയിലെത്താന്‍ കഴിഞ്ഞില്ല. ഇതിനിടെ പ്രവര്‍ത്തക സമിതിക്കായി രാഹുല്‍ ഗാന്ധിയും നേതാക്കളും അഹമ്മദാബാദിലേക്ക് പോയി. 13നും 14നും രാഹുല്‍ കേരളത്തിലായിരിക്കും. 15ന് വീണ്ടും സ്ക്രീനിങ് കമ്മിറ്റി ചേര്‍ന്ന് അന്തിമ ധാരണയുണ്ടാക്കും. 16ന് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്നാകും അന്തിമ തീരുമാനമെടുക്കുക.

ഉമ്മന്‍ചാണ്ടി, മുല്ലപ്പള്ളി തുടങ്ങി മുതിര്‍ന്ന നേതാക്കള്‍ മത്സരിക്കുന്നത് സംബന്ധിച്ച തീരുമാനം അനുസരിച്ചാകും, മറ്റു മണ്ഡലങ്ങളുടെ കാര്യത്തിലും തീരുമാനമെടുക്കാന്‍ കഴിയുക. കെ.സി വേണുഗോപാല്‍ പിന്മാറിയ സാഹചര്യത്തില്‍ ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയെ കണ്ടെത്തേണ്ടതുണ്ട്. രാഹുലിന്‍റെ അസാന്നിധ്യത്തില്‍ ചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലാത്തതിനാലാണ് തീരുമാനം നീട്ടിയത്. നേരത്തെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതിനാല്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പ്രചാരണ രംഗത്ത് സജീവമാണ്.