LiveTV

Live

Kerala

‘സീറ്റ് നിഷേധിച്ചത് അനീതി’; അതൃപ്തി വ്യക്തമാക്കി പി.ജെ ജോസഫ്

കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്

‘സീറ്റ് നിഷേധിച്ചത് അനീതി’; അതൃപ്തി വ്യക്തമാക്കി പി.ജെ ജോസഫ്

തോമസ് ചാഴിക്കാടനെ കോട്ടയത്ത് സ്ഥാനാർഥിയാക്കിയത് അംഗീകരിക്കാനാവില്ലെന്ന് പി.ജെ ജോസഫ്. തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്നും, ജില്ല മാറി മത്സരിക്കുന്നുവെന്ന കാരണം ചൂണ്ടിക്കാട്ടി സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാവില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു.

കേരളാ കോൺഗ്രസ് (എം) ചെയർമാൻ കെ.എം മാണിയാണ് തോമസ് ചാഴിക്കാടനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്. എന്നാൽ പാർട്ടിയുടേത് അസാധാരണമായ തീരുമാനമാണെന്നാണ് പി.ജെ ജോസഫ് പ്രതികരിച്ചത്. ജില്ല മാറി മത്സരിക്കുന്നത് സ്വാഭാവികമായ കാര്യമാണ്. പാര്‍ട്ടി തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.