LiveTV

Live

Kerala

എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

ഇന്ന് ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.

എം.വി ജയരാജന്‍ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി

എം.വി ജയരാജനെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. പി.ജയരാജന്‍ വടകരയില്‍ സ്ഥാനാര്‍ഥിയായ സാഹചര്യത്തിലാണ് എം.വി ജയരാജനെ സെക്രട്ടറിയായി തെരഞ്ഞെടുത്തത്. സംസ്ഥാന കമ്മറ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലെത്തിയ പി.ശശിക്ക് വടകര മണ്ഡലത്തിലെ രണ്ട് നിയമസഭാ മണ്ഡലങ്ങളുടെ ചുമതല നല്‍കി.

ആവശ്യ ഘട്ടത്തില്‍ സെക്രട്ടറിയുടെ ചുമതല മറ്റൊരാള്‍ക്ക് നല്‍കുകയെന്ന കീഴ്വഴക്കത്തിന് വിരുദ്ധമായാണ് പി.ജയരാജനെ മാറ്റി എം.വി ജയരാജെന ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുത്തത്.മുന്‍പ് ഷുക്കൂര്‍,കതിരൂര്‍ മനോജ് വധക്കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട പി.ജയരാജന്‍ റിമാന്‍ഡ് ചെയ്യപ്പെട്ടപ്പോള്‍ എം.വി ജയരാജന് സെക്രട്ടറിയുടെ പകരം ചുമതല നല്കുകയായിരുന്നു ചെയ്തത്. 2011 മുതല്‍ കഴിഞ്ഞ എട്ടു വര്‍ഷക്കാലം ജില്ലാ സെക്രട്ടറിയുടെ ചുമതല വഹിച്ച ശേഷമാണ് പി.ജയരാജന്‍ സ്ഥാനം ഒഴിയുന്നത്.

സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കമ്മറ്റിയിലേക്ക് എത്തിയ പി.ശശിയും ഇന്നത്തെ കമ്മറ്റിയില്‍ പങ്കെടുത്തിരുന്നു. വടകര ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട തലശേരി,വടകര നിയമസഭാ മണ്ഡലങ്ങളുടെ ചുമതലയും പി.ശശിക്ക് നല്കിയിട്ടുണ്ട്. പി.ശശിയുടെ പകരക്കാരനായി ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയ പി.ജയരാജന്‍ ശശി മടങ്ങിയെത്തിയ ജില്ലാ കമ്മറ്റിയില്‍ സ്ഥാനമൊഴിയുന്നു എന്ന യാദൃശ്ചികതയും ഉണ്ട്.