LiveTV

Live

Kerala

എല്‍.ഡി.എഫ് കണ്‍വെന്‍ഷന്‍; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായിയും വിഎസും

അറ്റിങ്ങലിൽ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദനും തൃശൂരിൽ കാനം രാജേന്ദ്രനും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു

എല്‍.ഡി.എഫ്  കണ്‍വെന്‍ഷന്‍; കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ച് പിണറായിയും വിഎസും

എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് തുടക്കമായി. ആറ് ലോക്സഭ മണ്ഡലങ്ങളിലേക്കുള്ള മണ്ഡലം കൺവെൻഷൻ ഇന്ന് നടന്നു. അറ്റിങ്ങലിൽ മുഖ്യമന്ത്രി പിണറായി വിജയനും ആലപ്പുഴയിൽ വി.എസ് അച്യുതാനന്ദനും തൃശൂരിൽ കാനം രാജേന്ദ്രനും കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. പതിനാലാം തീയതിയോടെ 20 മണ്ഡലങ്ങളിലേയും കൺവെൻഷനുകൾ പൂർത്തിയാക്കി പ്രചരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനാണ് ഇടത് മുന്നണി തീരുമാനം.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുൻപ് തന്നെ സ്ഥാനാർഥികളെ പ്രഖ്യാപിച്ച ഇടത് മുന്നണി പ്രചരണ പരിപാടികളിലും മേൽക്കൈ നേടാനുള്ള നീക്കത്തിലാണ്. ആറ്റിങ്ങൽ, ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് മണ്ഡലങ്ങളിൽ ഇന്ന് തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു. ആറ്റിങ്ങൽ മണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനങ്ങളാണ് ഉന്നയിച്ചത്.

മോദിഭരണം തുടർന്നാൽ ജനാധിപത്യം തകരുമെന്ന് ആലപ്പുഴ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് വി.എസ് അച്യുതാനന്ദൻ കുറ്റപ്പെടുത്തി. എറണാകുളത്ത് പി. രാജീവിന്റെ മണ്ഡലം കൺവെൻഷൻ എം.എ ബേബിയും തൃശൂരിൽ രാജാജി മാത്യൂ തോമസിന്റേത് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഉദ്ഘാടനം ചെയ്തു. മലപ്പുറത്ത് എന്‍.ഡി.എഫ് കൺവീനർ എ വിജയരാഘവനും കോഴിക്കോട് എം.പി വീരേന്ദ്രകുമാറുമാണ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. പതിനാലാം തീയതിയാണ് എല്‍.ഡി.എഫ് കൺവെൻഷനുകൾ അവസാനിക്കുന്നത്.