LiveTV

Live

Kerala

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കെ.എം മാണിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. കോട്ടയം മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് തോമസ് ചാഴികാടന്‍ മീഡിയവണിനോട് പറഞ്ഞു. പി.ജെ ജോസഫുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

കോട്ടയത്ത് തോമസ് ചാഴികാടന്‍ കേരള കോണ്‍ഗ്രസ് എം സ്ഥാനാര്‍ഥിയാകും. പി.ജെ ജോസഫിനെ തള്ളിയാണ് തോമസ് ചാഴികാടനെ സ്ഥാനാര്‍ഥിയാക്കിയത്. കെ.എം മാണിയാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്.

അതേസമയം തനിക്ക് സീറ്റ് നിഷേധിച്ചത് നീതിപൂര്‍വമായ തീരുമാനമല്ലെന്ന് പി.ജെ ജോസഫ് പ്രതികരിച്ചു. സീറ്റ് നിഷേധിച്ചത് അംഗീകരിക്കാനാകില്ല. കേരള കോണ്‍ഗ്രസ് എമ്മിന്റേത് അസാധാരണമായ തീരുമാനമാണ്. തീരുമാനം തിരുത്തുമെന്നാണ് പ്രതീക്ഷ. യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ജോസഫ് തൊടുപുഴയില്‍ പറഞ്ഞു.

കോട്ടയം മണ്ഡലത്തില്‍ മികച്ച വിജയം നേടുമെന്ന് തോമസ് ചാഴികാടന്‍ മീഡിയവണിനോട് പറഞ്ഞു. പി.ജെ ജോസഫുമായുള്ള പ്രശ്നങ്ങള്‍ പരിഹരിക്കും. പാര്‍ട്ടിയെടുത്ത തീരുമാനം ഉചിതമാണെന്നും അദ്ദേഹം പറഞ്ഞു.

പി.ജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു. ജോസഫ് വിഭാഗം തൊടുപുഴയില്‍ രഹസ്യയോഗം ചേരുകയാണ്.