LiveTV

Live

Kerala

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശക്തമായ എതിര്‍പ്പാണ് മാണി വിഭാഗം ഉയര്‍ത്തിയത്. 

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു

കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു. ഇന്നലെ ചേര്‍ന്ന സ്റ്റിയറിംഗ് കമ്മിറ്റിയില്‍ പി.ജെ ജോസഫ് മത്സരിക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും ശക്തമായ എതിര്‍പ്പാണ് മാണി വിഭാഗം ഉയര്‍ത്തിയത്. പി.ജെ ജോസഫിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചാലും തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന്റെ നിലപാട് ജോസഫിനെ പ്രതിസന്ധിയിലാക്കും. സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകള്‍ക്കായി കെ.എം മാണി ഇന്ന് കേരളകോണ്‍ഗ്രസ് ജില്ലാ നേതാക്കളെ കാണും.

സീറ്റ് ആവശ്യത്തില്‍ പിജെ ജോസഫ് ഉറച്ച് നിന്നതോടെ വലിയ വിമര്‍ശമാണ്. സ്റ്റിയറിംഗ് കമ്മിറ്റിയില്‍ ഉയര്‍ന്ന് വന്നത്. എന്നാല്‍ യു.ഡി.എഫ് നേതൃത്വത്തിന്റെ ഇടപെടലാണ് പി.ജെയ്ക്ക് അനുകൂലമായി നില്‍ക്കുന്നത്. വിജയ സാധ്യത കണക്കിലെടുത്ത് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കണമെന്നാണ് യു.ഡി.എഫ് നേതാക്കള്‍ കേരള കോണ്‍ഗ്രസ് എമ്മിനോട് ആവശ്യപ്പെട്ടിട്ടുള്ളത്. എന്നാല്‍ കോട്ടയത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പി.ജെ ജോസഫ് എത്തിയാലും തെരഞ്ഞെടുപ്പില്‍ മാണി വിഭാഗത്തിന്റെ പിന്തുണ ഉണ്ടായേക്കില്ലെന്നാണ് സൂചന.

ജോസഫിനെ പരാജയപ്പെടുത്താനുള്ള നീക്കങ്ങള്‍ വരെ ഉണ്ടായേക്കാം. സീറ്റ് വെച്ച് മാറില്ലെന്ന് മാണി വിഭാഗം ശക്തമായി പറയുന്നതും ഇതിന്റെ ഭാഗമായിട്ടാണെന്നാണ് സൂചന. ആയതിനാല്‍ കോട്ടയത്ത് സ്ഥാനാര്‍ത്ഥിയായാല്‍ കോണ്‍ഗ്രസിന്റെ പിന്തുണയിലാണ് ജോസഫിന്റെ പ്രതീക്ഷ. എന്നാല്‍ മാണി വിഭാഗം തന്നെ മത്സരിച്ചാല്‍ കോണ്‍ഗ്രസിന്റെ ഭാഗത്ത് നിന്ന് ചില അട്ടിമറികള്‍ ഉണ്ടായേക്കുമെന്നും സൂചനയുണ്ട്.