LiveTV

Live

Kerala

ശബരിമല വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അന്യായമെന്ന് സുധാകരന്‍

ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍

ശബരിമല വിഷയമാക്കരുതെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിര്‍ദേശം അന്യായമെന്ന് സുധാകരന്‍

ശബരിമല യുവതി പ്രവേശനം തെരഞ്ഞെടുപ്പ് വിഷയമാക്കരുതെന്ന നിര്‍ദേശത്തിനെതിരെ കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കെ. സുധാകരന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം അന്യായവും പരിഹാസ്യവും ആണ്. കമ്മീഷന് ഇക്കാര്യത്തില്‍ അധികാരമുണ്ടോയെന്ന് പരിശോധിക്കും. ആവശ്യമെങ്കില്‍ കോടതിയെ സമീപിക്കുമെന്നും കെ. സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

ബി.ജെ.പി നേതാവ് കെ.സുരേന്ദ്രനും തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പില്‍ പ്രചാരണ വിഷയങ്ങള്‍ എന്തെല്ലാമെന്ന് തീരുമാനിക്കാനുള്ള അവകാശം തെരഞ്ഞെടുപ്പ് കമ്മീഷനല്ല, രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാണ്. ശബരിമല ചര്‍ച്ച ചെയ്യാമോ അയോധ്യ ചര്‍ച്ച ചെയ്യാമോ എന്നൊന്നും പറയാനുള്ള അധികാരം തെരഞ്ഞെടുപ്പ് കമ്മീഷനില്ല. അത് രാഷ്ട്രീയ പാര്‍ട്ടികളുടെ സ്വാതന്ത്ര്യമാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമല വനിതാ പ്രവേശനം സംബന്ധിച്ച കോടതി വിധി വളച്ചൊടിക്കുന്നതും ദൈവത്തെയും മതത്തെയും പ്രചാരണ ആയുധമാക്കുന്നതും തെരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമാണെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഇന്ന് പറഞ്ഞത്. തെരഞ്ഞെടുപ്പിന് മുന്നോടിയായി രാഷ്ട്രീയ പാർട്ടികളുമായി കമ്മീഷൻ ചർച്ച നടത്തും. ശബരിമല പ്രചാരണ വിഷയമാക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരിക എന്നതാണ് ഇതിലെ പ്രധാന അജണ്ട എന്നും അദ്ദേഹം പറഞ്ഞു.

Also read: ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് അവകാശമില്ലെന്ന് സുരേന്ദ്രന്‍

Also read: ശബരിമല പ്രചാരണ വിഷയമാക്കുന്നതില്‍ നിയന്ത്രണം കൊണ്ടുവരുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍