LiveTV

Live

Kerala

പി.ജെ ജോസഫിന് സീറ്റില്ലെന്ന് സൂചന

ജോസഫിന് സീറ്റ് നല്‍കുന്നതില്‍ പ്രാദേശിക ഘടകങ്ങള്‍ എതിര്‍പ്പ് രേഖപ്പെടുത്തി

പി.ജെ ജോസഫിന് സീറ്റില്ലെന്ന് സൂചന

കേരള കോണ്‍ഗ്രസ് എമ്മിന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനം വൈകുന്നു. കോട്ടയം മണ്ഡലത്തിലുള്ള സ്ഥാനാര്‍ഥി തന്നെ വേണമെന്ന് മാണിക്ക് ഭൂരിപക്ഷമുള്ള നിയോജക മണ്ഡലം കമ്മിറ്റികള്‍ ശക്തമായി ആവശ്യപ്പെട്ടു. എന്നാല്‍ പി.ജെ ജോസഫിന് സീറ്റ് നല്‍കണമെന്ന ആവശ്യം യു.ഡി.എഫ് നേതൃത്വം ശക്തമായി ഉന്നയിക്കുന്നുണ്ട്. ജോസഫിന് സീറ്റ് നല്‍കിയില്ലെങ്കില്‍ തോമസ് ചാഴിക്കാടന്‍ സ്ഥാനാര്‍ഥിയായേക്കും.

പി.ജെ ജോസഫ് സീറ്റ് വേണമെന്ന ആവശ്യത്തില്‍ ഉറച്ച് നിന്നതോടെയാണ് കെ.എം മാണി നിയോജക മണ്ഡലം കമ്മിറ്റികളുടെ അഭിപ്രായം ആരാഞ്ഞത്. കോട്ടയം പാര്‍ലമെന്റ് മണ്ഡലത്തിലെ ഏഴ് നിയോജക മണ്ഡലം കമ്മിറ്റികളില്‍ ആറും പി.ജെ ജോസഫിനെതിരായ നിലപാടാണ് സ്വീകരിച്ചത്. ജില്ലാ നേതൃത്വം അടക്കം കോട്ടയം ജില്ലയിലുള്ളവര്‍ തന്നെ സ്ഥാനാര്‍ഥിയായി വേണമെന്ന് ആവശ്യപ്പെട്ടതോടെ പി.ജെ ജോസഫിന്റെ സാധ്യത മങ്ങുകയായിരുന്നു.

പി.ജെ ജോസഫിന്റെ സാധ്യത മങ്ങിയതോടെ മാണി വിഭാഗത്തിലെ തോമസ് ചാഴിക്കാടന്റെ പേരാണ് പറഞ്ഞ് കേള്‍ക്കുന്നത്. പ്രിന്‍സ് ലൂക്കോസ്, സ്റ്റീഫന്‍ ജോര്‍ജ് എന്നിവരുടെ പേരുകളും പരിഗണനയിലുണ്ട്. ജോസഫിന് വേണ്ടി യു.ഡി.എഫില്‍ നിന്നും സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായെന്നും സൂചനയുണ്ട്. എന്നാല്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ മറ്റാരും ഇടപെട്ടില്ലെന്നാണ് കേരള കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.

Also read: കേരള കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമാകുന്നു