LiveTV

Live

Kerala

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മേല്‍ സമ്മർദ്ദം

കെ.സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുടെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതായിരിക്കും അന്തിമ തീരുമാനം.

തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മേല്‍ സമ്മർദ്ദം

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മേല്‍ സമ്മർദ്ദം. നേതാക്കളുടെ പിന്മാറ്റം പാർട്ടിക്ക് തെരഞ്ഞെടുപ്പിനെ നേരിടാൻ ആത്മവിശ്വാസം ഇല്ലെന്ന സന്ദേശം പ്രചരിപ്പിക്കുന്നതായി വിലയിരുത്തൽ. കെ.സി വേണുഗോപാലും ഉമ്മൻചാണ്ടിയും അടക്കമുള്ള നേതാക്കളുടെ കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടേതായിരിക്കും അന്തിമ തീരുമാനം.

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് സംഘടനകാര്യ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടിയും വ്യക്തമാക്കിയിരുന്നു. ഇത് പാർട്ടി പ്രതിച്ഛായയെ ബാധിച്ചു എന്നും നേതാക്കൾ മത്സരിക്കണമെന്നാണ് സ്ക്രീനിങ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ പ്രകടിപ്പിച്ച വികാരം. ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ എല്ലാ മുതിർന്ന നേതാക്കളും മത്സരിക്കുമെന്ന് പി.സി ചാക്കോ പ്രതികരിച്ചു.

അസൗകര്യം അറിയിച്ചിട്ടുണ്ടെങ്കിലും ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ മത്സരിക്കുമെന്ന് കെ. സുധാകരൻ വ്യക്തമാക്കി. സിറ്റിങ് എം.പിയുടെ കാര്യത്തിൽ ആണെങ്കിലും ജയസാധ്യതയാണ് പ്രധാനം പി.ജെ കുര്യൻ പറഞ്ഞു. ഈ സാഹചര്യത്തിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ തീരുമാനം തന്നെയാണ് നിർണായകം.