LiveTV

Live

Kerala

കേന്ദ്രത്തിൽ സി.പി.എം സഹായം വേണ്ടെന്ന് ചെന്നിത്തല  

കോൺഗ്രസിന്റെ സഹായമില്ലാതെ ബംഗാളിൽ സി.പി.എമ്മിന് നാമനിർദ്ദേശ പത്രിക പോലും നൽകാൻ കഴില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. 

 കേന്ദ്രത്തിൽ സി.പി.എം സഹായം വേണ്ടെന്ന് ചെന്നിത്തല  

കേരളത്തിൽ കോൺഗ്രസിനെ പിന്തുണക്കാത്ത സി.പി.എമ്മിന്റെ പിന്തുണ കേന്ദ്രത്തിലെത്തിയ ശേഷം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോൺഗ്രസിന്റെ സഹായമില്ലാതെ ബംഗാളിൽ സി.പി.എമ്മിന് നാമനിർദ്ദേശ പത്രിക പോലും നൽകാൻ കഴില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്റെ യാത്രക്കു നൽകിയ സ്വീകരണത്തിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബംഗാളിൽ കോൺഗ്രസ് സി.പി.എം സഖ്യം രൂപപെട്ടെങ്കിലും രമേശ് ചെന്നിത്തല ബംഗാളിലെ സി.പി.എമ്മിനെ രൂക്ഷമായാണ് വിമർശിച്ചത്.ബംഗാളിൽ സി.പി.എമ്മിന് ഒരു സീറ്റ് പോലും ലഭിക്കില്ല. കോൺഗ്രസ് സഹയത്തോട് കൂടി മാത്രമെ സി.പി.എം സ്ഥാനാത്ഥികൾക്ക് നാമനിർദേശ പത്രിക സമർപ്പിക്കാൻ കഴിയൂ. കേരളത്തിൽ തങ്ങളെ പിന്തുണക്കാത്തവരുടെ പിന്തുണ കേന്ദ്രത്തിൽ ആവശ്യമില്ലെന്നും ചെന്നിത്തല പറഞ്ഞു.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠൻ നയിക്കുന്ന ജാഥക്ക് കല്ലടിക്കോട് നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു ചെന്നിത്തല. തെരഞ്ഞെടുപ്പിൽ ആദ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചതുകൊണ്ട് ഒരു പാർട്ടിയും വിജയിച്ചിട്ടില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.