LiveTV

Live

Kerala

യു. ഡി.എഫുമായി നീക്കുപോക്കിനൊരുങ്ങി ആർ.എം.പി

വടകര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർട്ടി നിലപാട് സ്വീകരിക്കാൻ ആർ.എം.പി നേതൃയോഗം ഇന്ന് ചേരും.

 യു. ഡി.എഫുമായി നീക്കുപോക്കിനൊരുങ്ങി ആർ.എം.പി

വടകരയിൽ സി.പി.എം, പി.ജയരാജനെ സ്ഥാനാർത്ഥിയാക്കിയതോടെ യു. ഡി.എഫുമായി നീക്കുപോക്കിനൊരുങ്ങി ആർ.എം.പി. വടകര ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ പാർട്ടി നിലപാട് സ്വീകരിക്കാൻ ആർ.എം.പി നേതൃയോഗം ഇന്ന് ചേരും. കെ.കെ രമ മത്സരിക്കണമെന്ന് പ്രവർത്തകർക്കിടയിൽ ആവശ്യം ഉയർന്നിട്ടുണ്ട്.

വടകരയിൽ അടവ് നയത്തിനുള്ള ഒരുക്കത്തിലാണ് ആർ.എം.പി. അക്രമ രാഷ്ടീയം ചൂണ്ടി കാട്ടി കോൺഗ്രസുമായുള്ള നീക്കുപോക്ക് ആലോചിക്കുന്നു. യു.ഡി.എഫിന് പിന്തുണ നൽകുന്നത് പാർട്ടിക്കുള്ളിൽ തന്നെ എതിർപ്പുണ്ടാക്കുമെന്നതിനാൽ പൊതുസ്വതന്ത്രനെ നിർത്താനും നീക്കമുണ്ട്. രമയെ മത്സരിക്കണമെന്ന ആവശ്യം പാർട്ടിയ്ക്കുള്ളിൽ ശക്തമാണ്. ഇന്ന് ചേരുന്ന നേതൃയോഗത്തിൽ ഇക്കാര്യത്തിലും തീരുമാനമായേക്കും. ലോക്സഭാ തെരഞ്ഞെടുപ്പിൽ നാല് മണ്ഡലങ്ങളിൽ മത്സരിക്കാനാണ് ആര്‍.എം.പി തീരുമാനം.