LiveTV

Live

Kerala

നന്ദി ഒസി ചേട്ടാ...പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിക്ക് തരൂരിന്റെ മറുപടി

താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്

നന്ദി ഒസി ചേട്ടാ...പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന ഉമ്മന്‍ചാണ്ടിക്ക് തരൂരിന്റെ മറുപടി

തിരുവനന്തപുരം എം.പി ശശി തരൂരിന് പിറന്നാള്‍ ആശംസ നേര്‍ന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് തരൂര്‍ നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. നന്ദി ഒ.സി ചേട്ടായെന്നാണ് തരൂര്‍ ട്വിറ്ററിലൂടെ മറുപടി നല്‍കിയത്. താങ്കളുടെ മാതൃക എനിക്ക് എപ്പോഴും പ്രചോദനമാണ്. പ്രയോഗിക ജനാധിപത്യത്തിന്റെ അടയാളമാണ് താങ്കളുടെ പ്രവര്‍ത്തനങ്ങളെന്ന് തരൂര്‍ ട്വിറ്ററില്‍ കുറിച്ചു.

ചെന്നിത്തലയടക്കം നിരവധി നേതാക്കള്‍ തരൂരിന് ആശംസ നേര്‍ന്നു. എല്ലാവര്‍ക്കും മറുപടി കൊടുക്കാനും അദ്ദേഹം മറന്നില്ല. കഴിഞ്ഞ ദിവസമായിരുന്നു തരൂരിന്റെ 63ാം പിറന്നാള്‍. അമ്മ ലില്ലി തരൂരിനൊപ്പമായിരുന്നു അദ്ദേഹം പിറന്നാള്‍ ആഘോഷിച്ചു. പിറന്നാള്‍ ദിവസം അമ്മയെക്കുറിച്ച് ഹിന്ദിയില്‍ വികാരനിര്‍ഭരമായ ഒരു സന്ദേശവും ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിരുന്നു.