LiveTV

Live

Kerala

ശ്രീകാര്യം മുസ്ലിം ജമാഅത്തിന്റെ സ്ഥലം എടുക്കുന്ന നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

തുല്യനീതി നടപ്പാക്കാതെ ജമാഅത്തിന്റെ സ്ഥലം ഏകപക്ഷീയമായി എടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജമാഅത്ത് ജനുവരി 30ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

ശ്രീകാര്യം മുസ്ലിം ജമാഅത്തിന്റെ സ്ഥലം എടുക്കുന്ന നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ

കഴക്കൂട്ടം ശ്രീകാര്യം ദേശീയ പാതയുടെയും മേൽപാലത്തിന്റെയും സ്ഥലം എടുക്കുന്ന നടപടികൾ പുരോഗമിക്കവെ ശ്രീകാര്യം മുസ്ലിം ജമാഅത്തിന്റെ സ്ഥലം എടുക്കുന്ന നടപടിക്ക് ഹൈക്കോടതിയുടെ സ്റ്റേ. തുല്യനീതി നടപ്പാക്കാതെ ജമാഅത്തിന്റെ സ്ഥലം ഏകപക്ഷീയമായി എടുക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ജമാഅത്ത് ജനുവരി 30ന് ഹൈക്കോടതിയെ സമീപിച്ചിരുന്നു.

നിലവിൽ ജമാഅത്തിന്റെ വശത്ത് നിന്നു 14 മീറ്ററും മറുവശത്ത് നിന്നും ഏഴ് മീറ്ററും സ്ഥലമാണ് ഏറ്റെടുക്കാൻ പോകുന്നത്.ഇതിനെതിരെ ജമാഅത്ത് ആക്ഷൻ കൗൺസിൽ രൂപീകരിച്ച് വിവിധ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചതിനെ തുടർന്ന് സ്ഥലം എം.എൽ.എയും മന്ത്രിയുമായ കടകംപള്ളി സുരേന്ദ്രൻ ജമാഅത്ത് ഭാരവാഹികളുമായി ചർച്ച നടത്തി വേണ്ട നടപടികൾ ചെയ്യാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ മന്ത്രിയുടെ വാക്ക് പാഴ്‍വാക്കായി . പഴയ അലൈന്‍മെന്റ് പ്രകാരം കല്ലിടൽ നടപടികൾ തുടങ്ങിയപ്പോഴാണ് ജമാഅത്ത് ഹൈക്കോടതിയെ സമീപിച്ചത്.

വഖഫ് ബോർഡിലെ 51 (1A) പ്രകാരം വഖഫ് ബോർഡിന്റെ കീഴിലുള്ള സ്ഥലങ്ങൾ കൈമാറ്റം ചെയ്യുന്നതിനോ ഏറ്റെടുക്കുന്നതിനോ വഖഫ് ബോർഡിന്റെ അനുവാദം വേണമെന്നിരിക്കെ ബോർഡുമായി കൂടി ആലോചിക്കാതെയാണ് സ്ഥലം ഏറ്റെടുക്കാൻ സർക്കാർ മുന്നോട്ടുവന്നത് എന്ന് ചൂണ്ടി കാട്ടിയാണ് ഹൈക്കോടതി സ്റ്റേ അനുവദിച്ചത്. രണ്ട് മാസത്തിനുള്ളിൽ ജില്ലാ കലക്ടർ വഖഫ് ബോർഡുമായി ചർച്ച നടത്തി വഖഫ് ആക്ട് അനുസരിച്ച് ബോർഡിനെ കൂടി കാര്യങ്ങൾ മനസിലാക്കി മുന്നോട്ടു പോകണം എന്നും ഹൈക്കോടതി വിധിയിൽ പറയുന്നു.