LiveTV

Live

Kerala

ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കുമ്മനം

കേരളത്തിലെ എല്ലാ സീറ്റുകളിലും നടക്കുന്നത് ത്രികോണ മത്സരമാണ്.

 ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്ന് കുമ്മനം

ശബരിമല വിഷയം കേരളത്തില്‍ തെരഞ്ഞെടുപ്പിനെ സ്വാധീനിക്കുമെന്നും ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നും കുമ്മനം രാജശേഖരന്‍. ജനതാല്‍പര്യം തിരിച്ചറിഞ്ഞ് സ്വന്തം ഇഷ്ടപ്രകാരമാണ് രാഷ്ട്രീയ രംഗത്തേക്ക് മടങ്ങിയത്. പാര്‍ട്ടി എവിടെ നിര്‍ദേശിച്ചാലും മത്സരിക്കും എന്നും കുമ്മനം ഡല്‍ഹിയില്‍‌ പറഞ്ഞു.

വിശ്വാസം-വികസനം-വിമോചനം എന്നിവയാണ് സംസ്ഥാനത്ത് ബി.ജെ.പി മുന്നോട്ട് വയ്ക്കുന്ന മുദ്രാവാക്യം. ത്രികോണ മത്സരമാണ് എല്ലാ മണ്ഡലങ്ങളിലും നടക്കുന്നതെന്നും കുമ്മനം അവകാശപ്പെട്ടു. തിരുവനന്തപുരത്ത് മത്സരിക്കണമെന്ന് അണികള്‍ക്ക് ആഗ്രഹമുണ്ട്.എന്നാല്‍ പാര്‍ട്ടിയാണ് തീരുമാനിക്കുക. ശബരിമല വിഷയം ബി.ജെ.പിക്ക് രാഷട്രീയമായി ഗുണം ചെയ്യും. പുനഃപരിശോധന ഹരജികളെ കോടതി ഉത്തരവിന് കാത്തിരിക്കുകയാണ്. ആവശ്യമെങ്കില്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുമെന്നും കുമ്മനം പറഞ്ഞു.