LiveTV

Live

Kerala

മാവോയിസ്റ്റ്- സര്‍ക്കാര്‍ ചര്‍ച്ച; മധ്യസ്ഥതക്ക് തയ്യാറെന്ന് രൂപേഷ്  

കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രൂപേഷ്.

മാവോയിസ്റ്റ്- സര്‍ക്കാര്‍ ചര്‍ച്ച; മധ്യസ്ഥതക്ക് തയ്യാറെന്ന്  രൂപേഷ്  

മാവോയിസ്റ്റുകളും സര്‍ക്കാറും തമ്മിലുള്ള ചര്‍ച്ചക്ക് മധ്യസ്ഥത വഹിക്കാന്‍ തയ്യാറെന്ന് മാവോവാദി നേതാവ് രൂപേഷ്. സര്‍ക്കാര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ ചര്‍ച്ചക്കുള്ള അവസരമുണ്ടാക്കാമെന്ന് രൂപേഷ് തൃശൂര്‍ ചന്തപ്പടിയില്‍ പറഞ്ഞു. കോടതി അനുമതി ലഭിച്ചതിനെ തുടര്‍ന്ന് ഭാര്യ മാതാവിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു രൂപേഷ്.

വിവിധ കേസുകളില്‍ ഉള്‍പ്പെട്ട് വിചാരണ തടവുകാരനായി കഴിയുന്ന രൂപേഷിന് കോഴിക്കോട് ജില്ല സെഷന്‍സ് കോടതിയാണ് ഭാര്യ മാതാവിനെ കാണാന്‍ അനുമതി നല്‍കിയത്. അസുഖബാധിതയായി കഴിയുന്ന ഭാര്യ മാതാവ് സഫിയയെ കാണാന്‍ ആറ് മണിക്കൂറാണ് കോടതി സമയം അനുവദിച്ചത്. കനത്ത സുരക്ഷ സന്നാഹങ്ങളോടെയായിരുന്നു രൂപേഷിനെ വലപ്പാട് ചന്തപ്പടിയിലെ വസിതിയിലെത്തിച്ചത്. വൈകീട്ട് മൂന്നേകാലോടെ മടങ്ങുമ്പോഴായിരുന്നു രൂപേഷിന്റെ പ്രതികരണം.

ഭാര്യ ഷൈന മക്കളായ ആമി,സവേര എന്നിവര്‍ രൂപേഷെത്തുമ്പോള്‍ വീട്ടിലുണ്ടായിരുന്നു. മാവോവാദി ബന്ധമാരോപിച്ച് നിരവധി കേസുകളില്‍ പ്രതി ചേര്‍ക്കപ്പെട്ട ഷൈനക്ക് നേരത്തെ കോടതി ജാമ്യവ്യവസ്ഥകളില്‍ ഇളവനുവദിച്ചിരുന്നു.