പല്ല് പോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് ലീഗിന് താത്പര്യമെന്ന് ജലീല്‍; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
സ്ഥാനാർഥി പ്രഖ്യാപനം നടന്നപ്പോൾ തന്നെ പ്രചാരണ പരിപാടികൾ ആരംഭിച്ചു.

തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കം കുറിച്ചെന്ന് മുസ്ലിം ലീഗ് സ്ഥാനാര്‍ഥികളായ പി.കെ കുഞ്ഞാലിക്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും. നാളെ മുതല്‍ മണ്ഡലത്തില്‍ സജീവമാകുമെന്ന് ഇ.ടി പറഞ്ഞു.
സ്ഥാനാർഥി പ്രഖ്യാപനം നടന്നപ്പോൾ തന്നെ പ്രചാരണ പരിപാടികൾ ആരംഭിച്ചു. പൊന്നാനിയിൽ ഇന്നലെ പൊതുപരിപാടികളിൽ പങ്കെടുത്തിരുന്നു. യു.ഡി.എഫ് വർക്കിംഗ് പ്ലാൻ നേരത്തെ തയ്യാറാക്കായിരുന്നുവെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് സംസ്ഥാന സർക്കാരിന്റെയും പ്രതിപക്ഷത്തിന്റെയും വിലയിരുത്തലാകും. ആത്മവിശ്വാസം ഇല്ലാത്തതിനാലാണ് എല്‍.ഡി.എഫ് എം.എല്‍.എമാരെ മത്സരിപ്പിക്കുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗ് സ്ഥാപക ദിനാചരണവുമായി ബന്ധപ്പെട്ട് ആലപ്പുഴയിലുള്ള ഇരുവരും നാളെ മുതല്‍ മണ്ഡലത്തില്‍ സജീവമാകും.
അതേസമയം ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തെ പരിഹസിച്ച് മന്ത്രി കെ.ടി ജലീല്‍ രംഗത്തെത്തി. പല്ലുപോയ സിംഹങ്ങളെ മത്സരിപ്പിക്കാനാണ് ലീഗിന് താത്പര്യമെന്ന് ജലീല്‍ പറഞ്ഞു. സ്വന്തം പാര്‍ട്ടിയില്‍ ഒരുപാട് പേര് ഉണ്ടല്ലോ അങ്ങനെ, അവരെ കുറിച്ച് പറഞ്ഞതാകുമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. ഒരിക്കല്‍ ചക്ക ഇട്ടപ്പോള്‍ മുയലിനെ കിട്ടി, എല്ലാ പ്രാവശ്യവും കിട്ടുമെന്ന് വിചാരിക്കും. പക്ഷേ പിന്നെ കിട്ടിയിട്ടില്ലല്ലോ എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.