LiveTV

Live

Kerala

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് ദേശീയ പാര്‍ട്ടി ആയതിനാല്‍: മുല്ലപ്പള്ളി 

നാല് ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല

കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകുന്നത് ദേശീയ പാര്‍ട്ടി ആയതിനാല്‍: മുല്ലപ്പള്ളി 

ദേശീയ പാര്‍ട്ടിയായതിനാലാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക വൈകുന്നതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വലിയ ചര്‍ച്ചകള്‍ സ്ഥാനാര്‍ഥി പട്ടിക തയ്യാറാക്കാന്‍ വേണ്ടിവരും. എന്നാലും പട്ടിക വേഗം പുറത്തിറക്കും. കെ.സി വേണുഗോപാലും താനും മത്സരിച്ചെങ്കിലും മികച്ച സ്ഥാനാര്‍ഥികള്‍ കോണ്‍ഗ്രസിനുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.

ധൃതിപ്പെട്ട് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കേണ്ട ആവശ്യമില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. വോട്ടെടുപ്പിന് ധാരാളം സമയമുണ്ട്. നാല് ദിവസത്തിനകം സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.