LiveTV

Live

Kerala

മലപ്പുറത്തിന്റെ അമ്പതാണ്ട്; മീഡിയവൺ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന്   

വിവിധ മേഖലകളിലെ പ്രഗല്‍ഭരെ പരിപാടിയിൽ ആദരിക്കും. തുടർന്ന് മലപ്പുറത്തിന്റെ തനത് കലകളുടെ ആവിഷ്കാരവും കലാ സന്ധ്യയും അരങ്ങേറും 

മലപ്പുറത്തിന്റെ അമ്പതാണ്ട്; മീഡിയവൺ സംഘടിപ്പിക്കുന്ന പരിപാടി ഇന്ന്   

മലപ്പുറം ജില്ല രൂപീകൃതമായി 50 വർഷം തികയുന്ന വേളയിൽ മീഡിയവൺ സംഘടിപ്പിക്കുന്ന മലപ്പുറത്തിന്റെ അമ്പതാണ്ട് പരിപാടി ഇന്ന്. വിവിധ മേഖലകളിലെ പ്രഗല്ഭരെ പരിപാടിയിൽ ആദരിക്കും. തുടർന്ന് മലപ്പുറത്തിന്റെ തനതുകലകളുടെ ആവിഷ്കാരവും കലാ സന്ധ്യയും അരങ്ങേറും.

1969 ജൂൺ 16നാണ് മലപ്പുറം ആസ്ഥാനമായി പുതിയ ജില്ല രൂപം കൊണ്ടത്. പിന്നീടങ്ങോട്ട് വളർച്ചയുടെ അരനൂറ്റാണ്ട് പൂർത്തിയാക്കിയ വേളയിലാണ് മീഡിയവൺ മലപ്പുറത്തിന്റെ അൻപതാണ്ട് പരിപാടി സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് രണ്ടര മുതൽ മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിലാണ് പരിപാടി. ജില്ല രൂപീകരിക്കുന്നതിനും തുടർന്നുള്ള വളർച്ചക്കും പിൻബലമായി നിന്നവരും ജില്ലയിൽ നിന്ന് വിവിധ മേഖലകളിൽ ഉയർന്നുവന്ന അതുല്യ പ്രതിഭകളുമായ 50 വ്യക്തികളെയും സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും പരിപാടിയിൽ ആദരിക്കും.

സ്പീക്കർ പി ശ്രീരാമകൃഷ്ണൻ, മന്ത്രിമാരായ എ.കെ ബാലൻ, കടന്നപ്പള്ളി രാമചന്ദ്രൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി.കെ കുഞ്ഞാലിക്കുട്ടി എം.പി, എം.എൽ.എമാർ, ജില്ലാ കളക്ടർ അമിത് മീണ, മാധ്യമം ഗ്രൂപ്പ് എഡിറ്റർ ഒ അബ്ദുറഹ്മാൻ തുടങ്ങിയവർ പങ്കെടുക്കും. മലപ്പുറത്തിന്റെ തനതുകലകളുടെ ആവിഷ്കാരവും കലാ സന്ധ്യയും അരങ്ങേറും.